‘അനിയത്തിയുടെ ബേബി ഷവർ ചടങ്ങളിൽ തിളങ്ങി പേളി മാണി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘അനിയത്തിയുടെ ബേബി ഷവർ ചടങ്ങളിൽ തിളങ്ങി പേളി മാണി, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയാണ് പേളി മാണി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ പേളിയെ പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും അവാർഡ് നൈറ്റുകളിലും അവതാരകയായി തിളങ്ങിയത് നമ്മൾ കണ്ടിട്ടുമുണ്ട്. 2019-ലായിരുന്നു പേളിയുടെ വിവാഹം നടന്നത്. അതും കാമുകൻ ശ്രീനിഷുമായിട്ടാണ് താരം വിവാഹിതയായത്.

പേളിയും ശ്രീനിഷും ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥികൾ ആയിരുന്നു. അവിടെ വച്ചാണ് ഇരുവരും പരസ്പരം ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹിതരാവാൻ തീരുമാനിച്ചത്. ഷോ കഴിഞ്ഞ ഇറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ രണ്ട് പേരും കല്യാണം കഴിച്ചു. കഴിഞ്ഞ മാർച്ചിൽ നില എന്ന പേരിൽ ഒരു പെൺകുട്ടിയും ഇരുവർക്കും ജനിക്കുകയും ചെയ്തു.

പേളിയുടെ വീട്ടിലെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും അത് മാധ്യമങ്ങളിൽ വാർത്ത ആവുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴും അതിന്റെ ഒന്നാം പിറന്നാളിന്റെയും പേളിയുടെ അനിയത്തിയുടെ വിവാഹമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായ സംഭവങ്ങളാണ്. ഇപ്പോഴിതാ പേളിയുടെ കുടുംബത്തിലെ പുതിയ വിശേഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

“ഞങ്ങൾ ഒരു ടീമാണ്.. എപ്പോഴും.. ഞങ്ങൾ എന്നും ഒരു ടീമായിരിക്കും.. എപ്പോഴും.. ഇത്രയും കാലം ഈ ചിത്രം പുനസൃഷ്ടിക്കാൻ ആഗ്രഹിച്ചു!! വാവാച്ചി നിങ്ങളാണ് ഏറ്റവും സുന്ദരിയായ അമ്മ..ഐ ലവ് യു.. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നു..”, പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. മഞ്ഞ ഡ്രെസ്സിലാണ് പേളിയും അനിയത്തിയും തിളങ്ങിയത്. നിലയുടെ ക്യൂട്ട് ഭാവങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS