‘യാ മോനെ!! അടാർ മേക്കോവറിൽ രസ്ന പവിത്രൻ, തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോൾ തിരിച്ചുവരവുകളുടെ കാലമാണ്. സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന നായികമാർ വീണ്ടും തങ്ങളുടെ ഇഷ്ടലോകത്തേക്ക് മടങ്ങിയെത്തുന്ന കാഴ്ച നമ്മൾ കണ്ടതാണ്. മീരാജാസ്മിൻ, നവ്യാനായർ, നിത്യാദാസ് തുടങ്ങിയവർ സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തി. പലരും പ്രധാന റോളുകളിൽ അഭിനയിച്ച് തന്നെയാണ് തിരിച്ചുവരവ് അറിയിച്ചത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് മാറിനിന്ന് നായികനടിമാരാണ് ഇവർ. എന്നാൽ സിനിമയിൽ നായികയായി അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു യുവനടിയാണ് രസ്ന പവിത്രൻ. രസ്നയും തന്റെ വിവാഹം ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ല. 2018-ലാണ് അവസാനമായി രസ്ന അഭിനയിച്ചത്. അതിന് ശേഷം വിവാഹിതയായ രസ്ന ചെറുപ്രായത്തിൽ തന്നെയാണ് ബ്രേക്ക് എടുത്തിരിക്കുന്നത്.

വീണ്ടും ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ അനിയത്തി റോളിൽ അഭിനയിച്ചാണ് മലയാളത്തിൽ രസ്ന സുപരിചിതയാകുന്നത്. അതിന് മുമ്പ് തമിഴിൽ ഒരു സിനിമയിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, ആമി എന്നിവയാണ് രസ്ന അഭിനയിച്ച സിനിമകൾ.

സിനിമയിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കുകയാണെങ്കിലും മോഡലിംഗ് രംഗത്ത് ഇപ്പോഴും രസ്ന സജീവമാണ്. പല ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും രസ്നയുടെ പ്രേക്ഷകർ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് രസ്ന. സെനി പി ആറുകാട്ട് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനൂപ് അരവിന്ദ് ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ ശ്രുതി സായിയുടെ മേക്കപ്പിലാണ് രസ്ന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.