‘കുട്ടികളാണ് എന്റെ ലോകം മുഴുവൻ!! മക്കൾക്ക് ഒപ്പം കളിച്ചുരസിച്ച് നടി നിത്യദാസ്..’ – വീഡിയോ കാണാം
ദിലീപ് നായകനായി താഹ സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഈ പറക്കും തളിക’. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി കോമഡി സീനുകളുള്ള മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അത്. താമരാക്ഷൻപിള്ള എന്ന ബസും അതിൽ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ. ദിലീപിന് പുറമേ ഒരുപിടി ഹാസ്യ താരങ്ങളും സിനിമയിൽ അഭിനയിച്ചിരുന്നു.
അതിലെ നായികയെയും അത്രപെട്ടന്ന് മലയാളികൾക്ക് മറക്കാൻ ഇടയുണ്ടായിരിക്കില്ല. ആദ്യ ചിത്രത്തിൽ തന്നെ ഗംഭീര പ്രകടനമായിരുന്നു നായികയായി അഭിനയിച്ച നിത്യദാസ് കാഴ്ചവച്ചത്. ഗായത്രി/ബാസന്തി എന്ന കഥാപാത്രത്തെയാണ് നിത്യ ആ സിനിമയിൽ അവതരിപ്പിച്ചത്. ഇന്നും ആ കഥാപാത്രത്തിന്റെ പേരിലാണ് നിത്യ പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നതും. രണ്ട് ഗെറ്റപ്പുകളിൽ ആയിരുന്നു നിത്യ ആ സിനിമയിൽ എത്തിയത്.
ആദ്യ സിനിമയിലെ പ്രകടനം ഇഷ്ടമായതോടെ കൂടുതൽ അവസരങ്ങൾ താരത്തിന് തേടിയെത്തി. ബാലേട്ടനിൽ മോഹൻലാലിൻറെ അനിയത്തിയുടെ റോളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. നരിമാൻ, കൺമഷി, കഥവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങിയ മലയാള സിനിമകളിലും ഇത് കൂടാതെ തമിഴിലും തെലുങ്കിലും നിത്യ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
ലോക്ക് ഡൗണിൽ സോഷ്യൽ മീഡിയയിൽ സജീവമായ നിത്യയുടേയും മൂത്തമകൾ നൈനയുടെയും ചിത്രങ്ങളും വീഡിയോസും ഒരുപാട് വൈറലായിട്ടുണ്ട്. പള്ളിമണി എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിത്യ. ഇപ്പോഴിതാ മക്കൾക്ക് ഒപ്പം കളിച്ചുരസിക്കുന്നതിന്റെ ഒരു വീഡിയോ നിത്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കുട്ടികളാണ് എന്റെ ലോകം എന്നാണ് ക്യാപ്ഷനാണ് നിത്യ അതിന് നൽകിയത്.