‘തൂവെള്ള ഗൗണിൽ ഹോട്ട് ലുക്കിൽ ഗായിക അഭയ, കാണികളെ ഇളക്കിമറിച്ച് താരം..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരുപാട് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഒരു പേരാണ് ഗായിക അഭയ ഹിരണ്മയിയുടേത്. സ്വകാര്യ ജീവിതത്തിൽ നടന്ന ഒരു സംഭവമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുള്ളവരുടെ ചർച്ചകളും വാർത്തകളുമെല്ലാം കൊണ്ട് അഭയയുടെ പേര് കുറച്ച് ദിവസങ്ങളായി കേൾക്കുന്നുണ്ട്. അതിനോടൊന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും താരം നടത്തിയിട്ടുമില്ല.

2014 മുതൽ സിനിമയിൽ പിന്നണി ഗായികയായി സജീവമായി പ്രവർത്തിക്കുന്ന അഭയയെ പ്രേക്ഷകർ ആദ്യമായി ശ്രദ്ധിക്കുന്ന ദിലീപ് നായകനായ ടു കണ്ടറീസ് എന്ന ചിത്രത്തിലൂടെയാണ്. അതിലെ ഒരു ഗാനത്തിന്റെ കുറച്ച് പോർഷനുകൾ പാടിയത് അഭയ ആയിരുന്നു. മറ്റു ഗായികമാരിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു ശബ്ദത്തിന് ഉടമ കൂടിയായിരുന്നു അഭയ. അത് കൊണ്ട് തന്നെ സ്റ്റേജ് ഷോകളിൽ അഭയയ്ക്ക് കൈയടികളും നേടാറുമുണ്ട്.

സ്റ്റേജ് ഷോകളിലും മറ്റു പരിപാടികളിലും കാണികളെ കൈയിലെടുക്കാൻ കഴിയുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഗ്രൗണ്ടിൽ വച്ച് നടന്ന ആഗ്നേയ 22 പ്രോഗ്രാമിൽ അഭയ പെർഫോം ചെയ്തിരുന്നു. ബോളിവുഡ് ഗായകനായ ഫർഹാൻ അക്തറിന് ഒപ്പമായിരുന്നു അഭയയുടെ പ്രകടനവും. അതുകൊണ്ട് തന്നെ അഭയയും ഏറെ സന്തോഷത്തിലായിരുന്നു.

തൂവെള്ള നിറത്തിലെ ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് അഭയ കാണികൾക്ക് മുന്നിൽ പെർഫോം ചെയ്തത്. തടിച്ചുകൂടിയ കാണികളെ നിമിഷനേരം കൊണ്ട് തന്നെ കൈയിലെടുക്കാൻ അഭയയ്ക്ക് സാധിച്ചു. “ജീവിതത്തിലേക്കും, സ്നേഹത്തിലേക്കും, എന്നിലേക്കും.. നന്ദി.. നിങ്ങൾ എന്റെ ഇന്നലെകളെ അവിസ്മരണീയമാക്കി.. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തുസൂക്ഷിക്കും..”, അഭയ നന്ദി പറഞ്ഞുകൊണ്ട് കുറിച്ചു.


Posted

in

by