‘മകൾക്കൊപ്പം ചുവടുവച്ച് നിത്യദാസ്, ചേച്ചിയും അനിയത്തിയും ആണോയെന്ന് ആരാധകർ..’ – വീഡിയോ കാണാം
ഈ പറക്കും തളികയിലെ ബസന്തി/വാസന്തി എന്ന കഥാപാത്രത്തെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. മലയാളത്തിലെ മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു അത്. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ എന്നിവർ ഒരുപാട് ചിരിപ്പിച്ച ചിത്രം, ഗംഭീര വിജയമാണ് നേടിയത്.
അതിലെ വാസന്തി എന്ന കഥാപാത്രം അവതരിപ്പിച്ചത് നടി നിത്യ ദാസ് ആയിരുന്നു. നിത്യയുടെ ആദ്യ സിനിമയായിരുന്നു ഇത്. ആദ്യ സിനിമ തന്നെ ഗംഭീരവിജയം നേടിയതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി. കണ്മഷി, ബാലേട്ടൻ, കുഞ്ഞിക്കൂനൻ, നരിമാൻ തുടങ്ങിയ സിനിമകളിൽ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്.
വിവാഹിതയായ ശേഷം നിത്യ ദാസ് അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തു. 2007-ലായിരുന്നു നിത്യ ദാസ് വിവാഹിതയായത്. അരവിന്ദ് സിംഗ് ജംവാൾ എന്ന നോർത്ത് ഇന്ത്യൻ സ്വദേശിയെയാണ് താരത്തെ വിവാഹം ചെയ്തത്. രണ്ടു കുട്ടികളും ഇരുവർക്കുമുണ്ട്.
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിട്ടുള്ള നിത്യ മൂത്തമകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അത് വൈറലാവാറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോ കണ്ടിട്ട് ചേച്ചിയും അനിയത്തിയും ആണെന്നെ കണ്ടാൽ പറയുകയുള്ളൂ എന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.