‘ആരും ഉയർന്നവരല്ല, ആരും താഴ്ന്നവരല്ല!! സാരിയിൽ നാടൻ പെണ്ണായി നവ്യ നായർ..’ – ചിത്രങ്ങൾ കാണാം
ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നവ്യ നായർ. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച നവ്യ നായർ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് അത് വഴി സിനിമയിലേക്ക് എത്തിയ ഒരാളാണ്. അന്ന് കലാതിലകം ആകാൻ കഴിയാതിരുന്നതിന് ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോ മിക്കപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സിനിമയിലേക്ക് എത്തിയ നവ്യയ്ക്ക് മൂന്നാമത്തെ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിനായിരുന്നു നവ്യയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അതിന് ശേഷം നവ്യ നായികയായി തിളങ്ങിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു താരം.
മഴത്തുള്ളികിലുക്കം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, ചതുരംഗം, വെള്ളിത്തിര, പട്ടണത്തിൽ സുന്ദരൻ, സേതുരാമയ്യർ സി.ബി.ഐ, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, അലി ഭായ്, ദ്രോണ തുടങ്ങിയ സിനിമകളിൽ നവ്യ നായികയായി അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം കന്നഡയിൽ ദൃശ്യത്തിന്റെ കന്നഡ പതിപ്പിൽ അഭിനയിച്ചിട്ടുണ്ട്. ഈ വർഷം നവ്യ വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.
ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തിരിച്ചുവരവ് അറിയിച്ചത്. നവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. “ആരും ഉയർന്നവരല്ല, താഴ്ന്നവരല്ല, ആരും തുല്യരല്ല, ആളുകൾ കേവലം അതുല്യരും സമാനതകളില്ലാത്തവരും ആണ്.. നീയാണ്.. നീയും ഞാൻ ഞാനുമാണ്..”, നവ്യ പുതിയ ചിത്രങ്ങളിൽ സാരിയിൽ തനി നാടൻ പെണ്ണായി തിളങ്ങി.