‘കാണികളെ കൈയിലെടുത്ത് തകർപ്പൻ ഡാൻസുമായി നടി സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. സിനിമയിൽ മാത്രമല്ല പുറത്തും ഏറെ തിരക്കുള്ള ഒരു താരമാണ് സാനിയ. മലയാള സിനിമയിൽ ഈ തലമുറയിലെ ഗ്ലാമറസ് ക്വീൻ എന്നാണ് സാനിയ അറിയപ്പെടുന്നത് തന്നെ. ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും സാനിയ സിനിമയിലും ജീവിതത്തിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാനിയ ഒരു നർത്തകി എന്ന രീതിയിലാണ് പ്രേക്ഷകർക്ക് ഇടയിൽ ആദ്യം അറിയപ്പെട്ടിരുന്നത്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ മത്സരാർത്ഥിയായ എത്തിയ സാനിയ പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയാവുകയും ചെയ്ത ഒരാളാണ്. ക്വീൻ എന്ന ടിജോ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായത്. അഭിനയത്തോടൊപ്പം തന്നെ ഡാൻസിലും തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട് സാനിയ.

പതിനെട്ടാം പടി എന്ന സിനിമയിൽ ഒരു ഡാൻസ് നമ്പറും സാനിയ ചെയ്തിട്ടുണ്ട്. ഡി ഫോർ ഡാൻസിലെ മറ്റൊരു മത്സരാർത്ഥിയും നടനുമായ റംസാൻ മുഹമ്മദിനൊപ്പം നൃത്തം ചെയ്യുന്ന ധാരാളം വീഡിയോസ് സാനിയ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് നടൻ മാധവൻ നായകനായി എത്തുന്ന ചിത്രമായ റോക്കറ്ററിയുടെ റിലീസിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയിലെ സാനിയയുടെ തകർപ്പൻ ഡാൻസിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

കൊച്ചിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു സാനിയയുടെ കിടിലൻ ഡാൻസ്. കാണികളെ മുഴുവനും നിമിഷ നേരംകൊണ്ട് തന്നെ ആവേശത്തിൽ ആഴ്ത്താൻ സാനിയയ്ക്ക് സാധിക്കുകയും ചെയ്തു. ഗ്ലാമറസ് വേഷത്തിലുള്ള സാനിയയുടെ ഡാൻസ് കാണാൻ തന്നെ ഏറെ ഭംഗിയാണ്. ഇതേ ഇവെന്റിലെ സാനിയയുടെ ഡാൻസ് ഫോട്ടോസും വൈറലായിട്ടുണ്ട്. രാഹുൽ ഫോട്ടോഷൂട്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.