‘ഗപ്പിയിലെ ആമിനക്കുട്ടിയാണോ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – വീഡിയോ വൈറൽ

‘ഗപ്പിയിലെ ആമിനക്കുട്ടിയാണോ ഇത്!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – വീഡിയോ വൈറൽ

മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ കല്പനയുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരമാണ് നടി നന്ദന വർമ്മ. ബാലതാരമായി ധാരാളം സിനിമകളിൽ ഇതിനോടകം വേഷമിട്ട് കഴിഞ്ഞിട്ടുള്ള നന്ദന ടോവിനോ തോമസിന്റെ ഗപ്പിയിൽ അഭിനയിച്ച ശേഷമാണ് ധാരാളം ആരാധകരെ സ്വന്തമാക്കുന്നത്. അതിലെ ആമിന എന്ന കഥാപാത്രമാണ് നന്ദന അവതരിപ്പിച്ചത്.

തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയിൽ ഇറങ്ങിയപ്പോൾ സിനിമ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതുപോലെ അതിന് മുമ്പ് ഇറങ്ങിയ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലും നന്ദന അഭിനയിച്ചിട്ടുണ്ടായിരുന്നു. വളരെ ശ്രദ്ധേയമായ ഒരു വേഷമാണ് അതിൽ അവതരിപ്പിച്ചത്. കലാഭവൻ മണിയുടെ മകളുടെ റോളിലാണ് നന്ദന അഭിനയിച്ചത്. അതിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ നന്ദനയുടെ പ്രകടനം പ്രശംസീയമായിരുന്നു.

1983, റിംഗ് മാസ്റ്റർ, മിലി, ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭ്രമം എന്ന സിനിമയിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. ഇനി നന്ദനയെ നായികയായി കൂടി കാണാൻ ആഗ്രഹിക്കുന്നുണ്ട് സിനിമ പ്രേക്ഷകർ. വൈകാതെ തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് നന്ദനയുടെ ആരാധകർ.

ഇൻസ്റ്റാഗ്രാമിൽ നന്ദന വളരെ സജീവമാണ്. പോസ്റ്റുകളെക്കാൾ മിക്കപ്പോഴും സ്റ്റോറീസ് പങ്കുവെക്കാറുണ്ട് നന്ദന. അത്തരത്തിൽ നന്ദന പങ്കുവച്ച ഒരു സെൽഫി വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബനിയനും ഷോർട്സും ധരിച്ച് ഇരിക്കുന്ന വീഡിയോയാണ് ഇത്. ക്യൂട്ട് എന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തുകൊണ്ട് പങ്കുവച്ചത്. ഇടയ്ക്കിടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളും നന്ദന വർമ്മ ചെയ്യാറുണ്ട്.

CATEGORIES
TAGS