‘ഗപ്പിയിലെ ആമിന ആളാകെ മാറിയല്ലോ! സാരിയിൽ അടാർ ലുക്കിൽ നടി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

നിരവധി മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരയുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നന്ദന വർമ്മ. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിലാണ് നന്ദന ആദ്യമായി അഭിനയിക്കുന്നതെങ്കിലും പൃഥ്വിരാജ് ചിത്രമായ അയാളും ഞാനും തമ്മിലിലെ കഥാപാത്രമാണ് നന്ദനയ്ക്ക് പേര് നേടി കൊടുത്തത്. കലാഭവൻ മണിയുടെ റോളിലാണ് നന്ദന അതിൽ അഭിനയിച്ചത്.

സിനിമയിലെ തന്നെ ഏറ്റവും കരയിപ്പിക്കുന്ന രംഗങ്ങളിൽ ഒന്ന് പൃഥ്വിരാജ്, നന്ദനയും ചേർന്നുള്ള ക്ലൈമാക്സിന് തൊട്ടുമുമ്പുള്ളതാണ്. പിന്നീട് നന്ദനയുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം വന്നത് ഗപ്പിയിലാണ്. അതിലെ ആമിന എന്ന കഥാപാത്രമായി നന്ദന അഭിനയിച്ചപ്പോൾ ഒരുപാട് പേരുടെ ഹൃദയങ്ങൾ കവരാനും ആ കൊച്ചു സുന്ദരിക്ക് കഴിഞ്ഞിരുന്നു. പത്ത് വർഷമായി സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന ഒരാളാണ് നന്ദന.

സിനിമയിൽ വൈകാതെ തന്നെ നായികായാകുമെന്ന പ്രതീക്ഷയും മലയാളി പ്രേക്ഷകർക്കുണ്ട്. 1983, മിലി, ലൈഫ് ജോസൂട്ടി, സൺഡേ ഹോളിഡേ, റിംഗ് മാസ്റ്റർ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് നന്ദന അവസാനമായി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ നന്ദന വർമ്മ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്.

ദേവരാഗ് ക്ലോത്തിങ് സ്റ്റോറിന്റെ സാരിയിൽ തിളങ്ങിയ നന്ദനയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ഷിബിൻ ആന്റണിയുടെ മേക്കപ്പിലാണ് നന്ദന ഷൂട്ടിൽ തിളങ്ങിയത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മാകസോ ക്രീയേറ്റീവ് ആണ് പ്രൊഡക്ഷൻ. ഭാവി നായികയെന്നാണ് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.

CATEGORIES
TAGS