‘എന്റെ സീത ഇങ്ങനെയല്ല!! ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക മൃണാൾ താക്കൂർ..’ – ഫോട്ടോസ് വൈറൽ

‘എന്റെ സീത ഇങ്ങനെയല്ല!! ഗ്ലാമറസ് ലുക്കിൽ ദുൽഖറിന്റെ നായിക മൃണാൾ താക്കൂർ..’ – ഫോട്ടോസ് വൈറൽ

മറാത്തി സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് ബോളിവുഡിലേക്ക് പോവുകയും അവിടെ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് നടി മൃണാൾ താക്കൂർ. വിട്ടി ദണ്ഡു എന്ന മറാത്തി സിനിമയിലാണ് മൃണാൾ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം സുരാജ്യ എന്ന മറാത്തി സിനിമയിലും മൃണാൾ അഭിനയിച്ചു. ലവ് സോണിയ ആണ് ആദ്യ ഹിന്ദി സിനിമ.

സൂപ്പർ 30, ബട്ല ഹൗസ്, ഗോസ്റ്റ് സ്റ്റോറീസ്, തൂഫാൻ, ധമാക്ക, ജേഴ്സി തുടങ്ങിയ ബോളിവുഡ് സിനിമകളിൽ മൃണാൾ അഭിനയിച്ചിട്ടുണ്ട്. ഇതിൽ നായികയായും സഹനടിയായുമൊക്കെ മൃണാൾ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധനേടി കൊടുത്ത സിനിമ സീത രാമം ആണ്. തെലുങ്ക് ചിത്രമായിരുന്നു അത്. അതിൽ ദുൽഖർ സൽമാൻ ആയിരുന്നു നായികയായി അഭിനയിച്ചിരുന്നത്.

സീത എന്ന കഥാപാത്രത്തെയാണ് അതിൽ മൃണാൾ അവതരിപ്പിച്ചത്. 100 കോടിയിൽ അധികം കളക്ഷൻ നേടിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഇത്. ആ സിനിമയ്ക്ക് ശേഷം കൂടുതൽ മികച്ച വേഷങ്ങൾ മൃണാളിനെ തേടിയെത്തി. സെൽഫി ആയിരുന്നു മൃണാളിന്റെ അവസാനം ഇറങ്ങിയ ചിത്രം. അതിൽ ഒരു ഗാനരംഗത്തിലാണ് മൃണാൾ പ്രത്യക്ഷപ്പെട്ടത്. ഗുംറാഹ് ആണ് താരത്തിന്റെ അടുത്ത സിനിമ.

തന്റെ സിനിമ തിരക്കുകൾക്ക്‌ ബ്രേക്ക് കൊടുത്ത് മൃണാൾ അവധി ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ് താരം. ഇതാണ് ആരാധകരെ അത്ഭുതപ്പെടുത്താൻ കാരണമായത്. സീത രാമത്തിലെ സീതയാണോ എന്ന് ചിത്രങ്ങൾ കണ്ടാൽ സംശയിച്ചു പോകും. ഇത് എന്റെ സീതയല്ല എന്ന് മലയാളികളുടെ കമന്റുകൾ വരെ അതിന് താഴെ വന്നിട്ടുണ്ട്. ചിലർ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ വരെ ആവശ്യപ്പെടുന്നുണ്ട്.

CATEGORIES
TAGS