‘നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു..’ – തുറന്ന് പറഞ്ഞ് വൈറൽ ഫാൻ ബോയ് സന്തോഷ് വർക്കി
മോഹൻലാൽ നായകനായ അഭിനയിച്ച് ‘ആറാട്ട്’ എന്ന സിനിമ തിയേറ്ററുകളിൽ ഇറങ്ങിയ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഒരാളുണ്ടായിരുന്നു. സിനിമയെ കുറിച്ച് ഓടിനടന്ന് റിവ്യൂ പറഞ്ഞ ആ ചെറുപ്പക്കാരന്റെ ഇന്റർവ്യൂ പിന്നീട് പല ദൃശ്യ-ഓൺലൈൻ മാധ്യമങ്ങളും എടുത്തിട്ടുണ്ടായിരുന്നു. അപ്പോൾ കൂടുതൽ ആളുകളിലേക്ക് അയാൾ അറിയപ്പെട്ടു.
ലാലേട്ടൻ ആറാടുകയാണ് പറഞ്ഞ ആ വൈറൽ ഫാൻ ബോയിയെ ഒറ്റ ദിവസം കൊണ്ട് തന്നെ ആളുകൾ തിരിച്ചറിഞ്ഞു. സന്തോഷ് വർക്കി എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. എറണാകുളം സ്വദേശിയായ സന്തോഷ് വർക്കി ഫിലോസഫിയിൽ പി.എച്ച്.ഡി ചെയ്യുന്ന ഒരാളാണ്. ട്രോളുകളിലും അഭിമുഖങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സന്തോഷിന്റെ പഠിത്തത്തെ കുറിച്ച് അറിഞ്ഞ് ആളുകൾ ശരിക്കും ഞെട്ടി.
ഇപ്പോഴിതാ ഒരു എഫ്.എം ചാനലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് പറഞ്ഞ വാക്കുകൾ വീണ്ടും ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. തെന്നിന്ത്യൻ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും നിത്യയോടും മാതാപിതാക്കളോടും ഈ കാര്യം സംസാരിച്ചെന്നും സന്തോഷ് ആ അഭിമുഖത്തിൽ പറഞ്ഞതാണ് കൂടുതൽ ട്രോളുകൾക്ക് ഇടയാക്കിയത്.
“എനിക്ക് നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. ഒരു കാലത്ത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിത്യ മേനോനെയായിരുന്നു.. മോഹൻലാലിനേക്കാളും!! പിന്നീട് കല്യാണം കഴിക്കാൻ പറ്റിയില്ലേൽ ഒരു ഫ്രണ്ടായിട്ടോ, ബ്രദർ ആയിട്ടോ എന്തേലും ഒരു കോൺടാക്ട് കിട്ടിയാൽ മതിയാരുന്നു. പുള്ളികാരിയുടെ മാതാപിതാക്കളോട് ഞാൻ സംസാരിച്ചിട്ടുണ്ട് ഈ കാര്യം.
അപ്പോൾ അവര് പറ്റില്ലായെന്ന് പറഞ്ഞു. നിത്യ മേനോനോട് ഒരു ലൊക്കേഷനിൽ വച്ച് 10-15 മിനിറ്റ് സംസാരിച്ചിട്ടുണ്ട്. ഈ കാര്യം പറഞ്ഞപ്പോൾ നിങ്ങൾ വെറുതെ സമയം കളയണ്ട എന്ന് പറഞ്ഞു..”, സന്തോഷ് വർക്കി അഭിമുഖത്തിൽ വെളിപ്പെടുത്തി. സന്തോഷിന്റെ ഈ വാക്കുകൾ വലിയ രീതിയിലുള്ള ട്രോളുകൾ വാരികൂട്ടാനാണ് ഇടയാക്കിയിരിക്കുന്നത്.