‘നാടൻ ലുക്കിന് വിട!! കട്ട സ്റ്റൈലിഷ് ലുക്കിൽ സ്വാസികയുടെ കിടിലം ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറൽ

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സ്വാസിക വിജയ്. കരിയറിന്റെ തുടക്കത്തിൽ പരാജയപ്പെട്ട കുറെ സിനിമകളിൽ വേഷമിട്ട സ്വാസികയ്ക്ക് സീരിയലിലെ പ്രകടനമാണ് സിനിമയിൽ കൂടുതൽ നല്ല വേഷങ്ങൾ ലഭിക്കാൻ കാരണമായത്. ‘സീത’ എന്ന സീരിയലാണ് സ്വാസികയുടെ ജീവിതംമാറ്റി മറിച്ചതെന്ന് വേണം പറയാൻ!

സീരിയലിലും സിനിമയിലും നാടൻ റോളുകളിൽ തിളങ്ങിയ സ്വാസികയെയാണ് നമ്മൾ കൂടുതലായി കണ്ടിട്ടുളളത്. വ്യക്തി ജീവിതത്തിലും സ്വാസികയുടെ ഇത്തരം നാടൻ വേഷങ്ങളിലാണ് കൂടുതൽ കാണാറുള്ളത്. അതിനെല്ലാം മാറ്റിപ്പറയിപ്പിച്ച് കൊണ്ട് സ്വാസികയുടെ ഒരു കിടിലം മേക്കോവർ ഫോട്ടോഷൂട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വല്ലാത്തൊരു മാറ്റമായി പോയിയെന്നാണ് ആരാധകർ പറയുന്നത്.

ഫ്ലൈ ഹൈ എന്ന കോസ്റ്റിയൂം ബ്രാൻഡിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങളിൽ പൊളി ലുക്കിലാണ് ചിത്രങ്ങളിൽ സ്വാസികയെ കാണാൻ സാധിക്കുന്നത്. മുകേഷ് മുരളിയാണ് സ്വാസികയുടെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റ്. ഗോകുൽ കുഞ്ഞുമോനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ശ്രുതി നാമഹ്‌ ആണ് സ്വാസികയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

മോഹൻലാൽ നായകനായ ആറാട്ടിലാണ് സ്വാസിക അവസാനമായി അഭിനയിച്ചത്. അതിൽ ഇന്ദ്രൻസിന്റെ മകളുടെ റോളിലാണ് സ്വാസിക അഭിനയിച്ചത്. 10-ൽ അധികം സിനിമകളാണ് സ്വാസികയുടെ ഇനി പുറത്തിറങ്ങാനുള്ളത്. അത് മാത്രം മതി സ്വാസിക എന്ന നടിയുടെ വളർച്ച മനസിലാക്കാൻ. ഈ വർഷം ആദ്യം അവസാനിച്ച മനം പോലെ മംഗല്യമാണ് സ്വാസികയുടെ അവസാന സീരിയൽ.