‘മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന വിസ്മയ മോഹൻലാൽ..’ – താരപുത്രിയുടെ പുതിയ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മോഹന്‍ലാലിന്റെ മകളുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. മായ മോഹന്‍ലാല്‍ എന്നാണ് മകളുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. യഥാര്‍ത്ഥ പേര് വിസ്മയ എന്നാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലായെങ്കിൽ കൂടിയും വിസ്മയയ്ക്ക് ആരാധകർ ഏറെയാണ്.
മോഹന്‍ലാലിന്റെ മകളും മകനും താരജാഡ ഒട്ടും ഇല്ലാത്തവരാണ്. സോഷ്യല്‍ മീഡിയയില്‍ മകന്‍ പ്രണവ് ഇല്ല. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രണവ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. മൃഗങ്ങളെ ഏറെ സ്‌നേഹിക്കുന്ന മായ ഇത്തവണ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത് വളര്‍ത്തു നായയ്‌ക്കൊപ്പമാണ്. ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകള്‍ അറിയിച്ചത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. അച്ഛനെയും ഏട്ടനെയും പോലെ തനിക്കും ആക്ഷന്‍ രംഗങ്ങള്‍ വഴങ്ങുമെന്ന് തെളിയിച്ച് മായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തായ് ആയോധന കല പരിശീലിക്കുന്ന വിസ്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അച്ഛന്റെ അതെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പുസ്തകം പുറത്ത് എത്തിയതോടെയാണ് താര പുത്രി ഒരു കലാകാരിയാണെന്നും സോഷ്യല്‍ മീഡിയ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിസ്മയ ഒരു അഭിനയത്രി എന്നതിൽ ഉപരി സിനിമയിൽ സംവിധായകയായോ തിരക്കഥാകൃത്തായോ ഒക്കെ വരുമെന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ.