‘കോഴിക്കോട് നടിയും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ..’ – സംഭവം ഇങ്ങനെ

‘കോഴിക്കോട് നടിയും മോഡലുമായ യുവതി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ..’ – സംഭവം ഇങ്ങനെ

വ്ലോഗർ റിഫയുടെ ദുരൂഹ മരണത്തിന് പിന്നാലെ ഇപ്പോഴിതാ സോഷ്യൽ മീഡിയയെ ഞെട്ടിച്ചുകൊണ്ട് നടിയും മോഡലുമായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കാസർഗോഡ് സ്വദേശിനിയായ ഷഹനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ വേദനാജനകമായ കാര്യം വെറും ഇരുപത് വയസ്സ് മാത്രമാണ് ഷഹനയുടെ പ്രായം.

ഷഹനയുടെ ഭർത്താവ് സജാദിന്റെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് ചേവായൂരിൽ ഷഹനയുടെ ഭർത്താവിന്റെ വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃത.ദേഹം കണ്ടെത്തിയത്. ഷഹനയുടേത് കൊ.ലപാതകമാണെന്നും ആത്മഹ.ത്യ ചെയ്യാൻ യാതൊരു കാരണവും ഇല്ലെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഒന്നര വർഷം മുമ്പായിരുന്നു ഷഹനയുടെ വിവാഹം നടന്നത്. പണത്തിന് വേണ്ടി ഭർത്താവ് സജാദ് മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും കുടുംബത്തെ കാണാൻ അനുവദിച്ചിരുന്നില്ല എന്നും ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിക്കാണ് മരണം സംഭവിച്ച വിവരം അറിയുന്നത്. അത് സജാദിന്റെ വീട്ടുകാരല്ല തങ്ങളെ വിളിച്ചറിയിച്ചതെന്നും തൊട്ടടുത്തുള്ള വീട്ടുകാരാണെന്നും ബന്ധുക്കൾ ആരോപിച്ചു.

ഒരു തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നുവെന്നും അതിന്റെ പ്രതിഫലത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നുവെന്നും ഷഹനയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുവരുമെന്നാണ് ബന്ധുക്കൾ പങ്കുവെക്കുന്നത്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ഷഹന നിരവധി പരസ്യചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS