‘ദൈവത്തിന്റെ മാലാഖയെ പോലെ തൂവെള്ള സാരിയിൽ മെറീനയുടെ ക്രിസ്തുമസ് ഫോട്ടോസ്..’ – ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയും മോഡലുമാണ് മെറീന മൈക്കിൾ. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയാണ് മലയാള സിനിമയിൽ മെറീന. ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയ മെറീന 2017-ൽ വിനീത് ശ്രീനിവാസന്റെ നായികയായി എബിയിൽ അഭിനയിച്ചു.

കോമഡി റോളുകളും ക്യാരക്ടർ റോളുകളും വളരെ നന്നായി ചെയ്യുന്ന ഒരാളാണ് താരം. അതുകൊണ്ട് തന്നെ നായിക കഥാപാത്രങ്ങളേക്കാൾ അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് മെറീനയെ തേടിയെത്തുന്നത്. ദുൽഖർ നായകനായ ‘സംസാരം ആരോഗ്യത്തിന് ഹാനികരം’ എന്ന സിനിമയിലാണ് മെറീന ആദ്യമായി അഭിനയിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനും പ്രധാനവേഷത്തിൽ എത്തുന്ന രണ്ട് എന്ന സിനിമയിലാണ് മെറീന മൈക്കിൾ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് ആയതുകൊണ്ട് തന്നെ മെറീന തന്റെ ആരാധകർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നുകൊണ്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. തൂവെള്ള നിറത്തിലെ സാരിയുടുത്ത് എത്തിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ചിത്രങ്ങൾ കണ്ടിട്ട് ദൈവത്തിന്റെ മാലാഖയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പാർവതി രാജാണ് താരത്തിന് ഫോട്ടോഷൂട്ടിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. അഖിൽ എസ് കിരണാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഓല ബൗട്ടിക് ആണ് മെറീനയുടെ സാരി കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

മറ്റൊരു ഫോട്ടോഷൂട്ടിൽ മെറീന എത്തിയിരിക്കുന്നത് തൂവെള്ള നിറത്തിലുള്ള ലഹങ്ക ധരിച്ചുകൊണ്ടാണ്. അതിലും ഒരു മാലാഖയെ പോലെയാണ് താരത്തെ കാണാൻ സാധിക്കുന്നത്. ആ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രോഹിദ് കിങ്സ്റ്റൺ ആണ്. കുൻസി സിബിയുടെ കോസ്റ്റിയൂമിൽ അമൃത ലാലാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.ഷഫ്‌ന അമീനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS