‘ചേച്ചിക്കൊപ്പം അതീവ ഗ്ലാമറസ് ലുക്കിൽ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി ഇനിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘ചേച്ചിക്കൊപ്പം അതീവ ഗ്ലാമറസ് ലുക്കിൽ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി ഇനിയ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴുള്ളതിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് നടി ഇനിയ. കരിയറിന്റെ തുടക്കത്തിൽ മലയാളത്തിൽ നല്ല വേഷങ്ങൾ ലഭിച്ചില്ലായെങ്കിൽ കൂടിയും ഇനിയയ്ക്ക് തമിഴിൽ നിന്ന് ധാരാളം അവസരങ്ങൾ തേടിയെത്തിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്.

2005-ൽ മിസ് ട്രിവാൻഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് 2011-ൽ നേടിയിട്ടുണ്ട്. അതിന് ശേഷമാണ് മലയാളത്തിൽ നിന്ന് താരത്തെ തേടി അവസരങ്ങൾ എത്തി തുടങ്ങിയത്.

ഇനിയയുടെ കൂട്ട് തന്നെ ചേച്ചി സ്വാതിയും അഭിനയരംഗത്ത് സജീവമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ക്രിസ്തുമസ് നാളിൽ ചേച്ചിക്കൊപ്പം ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. പ്രശസ്ത മാഗസിനായ നാനയ്ക്ക് വേണ്ടിയാണ് താരം ഇത് ചെയ്തിരിക്കുന്നത്.

അടുത്തിടെ കേരളത്തിൽ പണിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിയായ പെൺകുട്ടിയെ വച്ച് ഫോട്ടോഷൂട്ട് ചെയ്‌ത്‌ പ്രേക്ഷകരെ ഞെട്ടിച്ച മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച് ഒരു സാന്റാ ഗേളിനെ പോലെയാണ് ഇനിയയും സ്വാതിയും ഫോട്ടോസിൽ പോസ് ചെയ്തിരിക്കുന്നത്.

ഫാഷൻ ഡിസൈനിങ് കമ്പനിയായ ‘ഖയാൽ ബൈ മിസ്രിൻ’ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായ നീതുവാണ്‌ ഇരുവർക്കും മേക്കപ്പ് ചെയ്തിരിക്കുന്നത്. ത്രീ ഡോട്സ് മീഡിയ സ്റ്റുഡിയോയിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS