‘ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല..’ – ബ്രൈഡൽ ലുക്കിൽ മേക്കോവറുമായി നടി മാൻവി സുരേന്ദ്രൻ

‘ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല..’ – ബ്രൈഡൽ ലുക്കിൽ മേക്കോവറുമായി നടി മാൻവി സുരേന്ദ്രൻ

ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് നടി മാൻവി സുരേന്ദ്രൻ. സീരിയലുകളിൽ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ മാൻവിക്ക് വളരെ പെട്ടന്ന് ചുവടുറപ്പിക്കാൻ സാധിച്ചിരുന്നു. ഫ്ളവേഴ്സിന്റെ തന്നെ മറ്റൊരു സൂപ്പർഹിറ്റ് കോമഡി ഗെയിം ഷോയായ സ്റ്റാർ മാജിക്കിലും സ്ഥിരം പങ്കെടുക്കുന്ന ഒരാളാണ് മാൻവി.

സ്റ്റാർ മാജിക്കിൽ വന്നതോടെ ഒരുപാട് യുവതി-യുവാക്കളും താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫാൻ പേജുകളാണ് താരത്തിന്റെ പേരിലുള്ളത്. അതിന് പ്രധാനകാരണം താരത്തിന്റെ മലയാള തനിമയുള്ള ലുക്ക് തന്നെയാണ്. അഭിനയ കലയിൽ മാത്രം കഴിവ് തെളിയിച്ചിട്ടുള്ള ഒരാളല്ല മാൻവി, കുട്ടികാലം മുതൽ നൃത്തം പഠിക്കുന്ന ഒരാളുകൂടിയാണ്.

സീത സീരിയലിലെ അർച്ചന എന്ന കഥാപാത്രമാണ് മാൻവിയെ കുടുംബപ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടി കൊടുത്തത്. വില്ലത്തിയും കോമഡി റോളുകളുമാണ് സീരിയലിൽ താരത്തിന് കൂടുതൽ ലഭിച്ചത്. നായിക കഥാപാത്രത്തെക്കാൾ തനിക്ക് ചെയ്യാൻ താല്പര്യം അതാണെന്ന് മാൻവി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്റെ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ഒരാളാണ് താരം.

മുസ്ലീം ട്രഡീഷണൽ ബ്രൈഡൽ ലുക്കിൽ ആരാധകർക്ക് മുന്നിൽ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മാൻവി സുരേന്ദ്രൻ. ഫോട്ടോസിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല എന്നാണ് ആരാധകർ ചിത്രങ്ങളുടെ താഴെ കമന്റുകൾ ഇടുന്നത്. സച്ചിൻ മോഹൻദാസ് എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മാൻവിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഈ ബ്രൈഡൽ ഗേറ്റപ്പിന് പിന്നിലുള്ള മേക്കോവറിന് കാരണമായത് പാർവതി രാജ് മേക്കപ്പ് സ്റ്റുഡിയോ ആണ്. ലേഡീസ് പ്ലാനറ്റ് റെന്റൽ ജൂവലറിയാണ് താരത്തിന്റെ ആഭരണങ്ങൾ ഫോട്ടോഷൂട്ടിനായി നൽകിയത്. സുമംഗലി ഭവ എന്ന സീരിയലിലെ മയൂരി എന്ന കഥാപാത്രത്തെയാണ് മാൻവി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

CATEGORIES
TAGS