‘വിവാഹ ശേഷം മഞ്ജരിയും ഭർത്താവും പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് മഞ്ജരി. അച്ചുവിന്റെ അമ്മയിലെ താമരകുരുവിക്ക് തട്ടമിട് എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മഞ്ജരി പിന്നീട് നിരവധി സിനിമകളിൽ പാടുകയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി വളരെ പെട്ടന്ന് തന്നെ മാറുകയും ചെയ്തു. മലയാളി ആണെങ്കിലും മഞ്ജരി പഠിച്ചതെല്ലാം ഒമാനിലെ മസ്കറ്റിൽ ആയിരുന്നു.

ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ മഞ്ജരി ഈ കഴിഞ്ഞ ജൂൺ 24-നാണ് വീണ്ടും വിവാഹിതയായത്. വളരെ ലളിതമായി നടത്തിയ വിവാഹച്ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനെറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒപ്പമാണ് മഞ്ജരിയും ഭർത്താവ് ജെറിനും വിവാഹദിനം ചിലവഴിച്ചത്.

ഇരുവരുടെയും ആ തീരുമാനത്തെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അഭിനന്ദിക്കുകയും ഇരുവർക്കും വിവാഹമംഗളാശംസകൾ നേരുകയും ചെയ്തിരുന്നു. നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, നടി പ്രിയങ്ക നായർ, ഗായകൻ ജി വേണുഗോപാൽ ഭാര്യ രശ്മി തുടങ്ങിയവരും മഞ്ജരിയുടെ വിവാഹത്തിന് പങ്കെടുത്തിരുന്നു. ഹണിമൂൺ എവിടെയാണെന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ഇപ്പോൾ ഇരുവരും ഒരുമിച്ച് വളരെ പ്രിയപ്പെട്ട ഒരു സ്ഥലത്തേക്ക് പോയിരിക്കുകയാണ്.

ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളാണ് മഞ്ജരി തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ ജെറിന്റെ കൈപിടിച്ച് നെഞ്ചോട് ചേർന്നുനിൽക്കുന്ന മഞ്ജരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഇരുവർക്കും ഉണ്ടാകട്ടെയെന്ന് ആരാധകരും ആശംസകളുമായി എത്തി.

CATEGORIES
TAGS