‘പ്രേമത്തിലെ മേരിയാണോ ഇത്!! പ്രൊമോഷൻ ഷൂട്ടിൽ ഹോട്ട് ലുക്കിൽ നടി അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് മൂന്ന് പുതുമുഖ നായികമാരെയാണ് ലഭിച്ചത്. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ നിവിൻ പൊളി നായകനായപ്പോൾ അതിൽ നായികമാരായി അഭിനയിച്ചത് മൂന്ന് പുതുമുഖ നടിമാരായിരുന്നു. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റിയൻ എന്നിവരായിരുന്നു അതിൽ നായികമാരായി തിളങ്ങിയത്.

മൂവരും ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിമാരാണ്. ഒരു സിനിമയിൽ തന്നെ അഭിനയിച്ച നടിമാർ ഒരുപോലെ തന്നെ സ്വീകാര്യത ലഭിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തെലുങ്കിലും തമിഴിലും കന്നഡയിലും എല്ലാം സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മൂന്ന് പേരും. സിനിമ ഇറങ്ങുന്നതിന് മുമ്പ് പാട്ടിറങ്ങിയപ്പോൾ തന്നെ ശ്രദ്ധനേടിയ ആളായിരുന്നു അനുപമ പരമേശ്വരൻ.

പ്രേമത്തിൽ മേരി എന്ന കഥാപാത്രമായിട്ടാണ് അനുപമ അഭിനയിച്ചത്. അനുപമയുടെ മുടിയാണ് ആരാധകർ കൂടാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. പ്രേമത്തിന്റെ തെലുങ്കിലും അനുപമ അഭിനയിച്ചിരുന്നു. തെലുങ്കിൽ ഇപ്പോൾ ഏറെ തിരക്കുള്ള നായികയാണ് അനുപമ. 2 തമിഴ് സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും അനുപമ അഭിനയിച്ചിട്ടുണ്ട്. അന്റെ സുന്ദരനിക്കിയാണ് അനുപമയുടെ അവസാന റിലീസ് ചിത്രം.

നിഖിൽ സിദ്ധാർഥ് നായകനാകുന്ന ‘കാർത്തികേയ 2’ എന്ന തെലുങ്ക്‌ ചിത്രമാണ് അനുപമയുടെ ഇനി ഇറങ്ങാനുള്ളത്. ആ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അനുപമ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. മോഡേൺ ഔട്ട്ഫിറ്റിൽ ചെയ്ത അനുപമയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് രാഹുൽ ജ്ഞാനദേവ് ത്രിപുരാണയാണ്. രശ്മിത തപയാണ് ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.


Posted

in

by