‘ഷോർട്സിൽ കിടിലം ഡാൻസുമായി നടി മാളവിക മേനോൻ, എന്തൊരു മാറ്റമെന്ന് ആരാധകർ..’ – വീഡിയോ കാണാം

‘ഷോർട്സിൽ കിടിലം ഡാൻസുമായി നടി മാളവിക മേനോൻ, എന്തൊരു മാറ്റമെന്ന് ആരാധകർ..’ – വീഡിയോ കാണാം

സിദ്ധാർഥ്‌ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മാളവിക മേനോൻ. പിന്നീട് ആസിഫ് അലിയുടെ നായികയായി അഭിനയിച്ച മാളവിക ഇപ്പോൾ സിനിമ ഏറെ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള മാളവിക തന്റെ പുത്തൻ വിശേഷങ്ങളും ഡാൻസും ഫോട്ടോസുമെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായ ഡോജ ക്യാറ്റിന്റെ “ഗെറ്റ് ഇൻടൂ ഇറ്റ്’ എന്ന പാട്ടിന് നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുയാണ് മാളവിക. ഷോർട്സിൽ കിടിലം ലുക്കിലാണ് മാളവികയുടെ ഡാൻസ്. സിനിമയിൽ നാടൻ വേഷങ്ങളിൽ കണ്ടിട്ടുള്ള മാളവികയെ സോഷ്യൽ മീഡിയയിൽ കാണുക മോഡേൺ വസ്ത്രങ്ങളിലാണ്. ആരാധകരിൽ ചിലർ ഇത് എന്തൊരു മാറ്റമാണെന്ന് വീഡിയോയ്ക്ക് കമന്റും ഇട്ടിട്ടുണ്ട്.

മുന്നാറിലെ റിസോർട്ടിൽ താമസിക്കുന്ന സമയത്താണ് താരം ഈ ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് നിമിഷങ്ങൾക്ക് അകം തന്നെ ആരാധകർ മാളവികയുടെ നൃത്തം ഏറ്റെടുത്തു കഴിഞ്ഞു. ചിലർ ഇത്തരം വേഷങ്ങളിൽ വീഡിയോ ചെയ്യരുതെന്നൊക്കെ പറഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും ഇപ്പോൾ തെലുങ്കിലും മാളവിക അഭിനയിക്കുന്നുണ്ട്.

തെലുങ്കിൽ രണ്ട് സിനിമകൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മലയാളത്തിൽ മോഹൻലാൽ നായകനായ ആറാട്ടാണ് മാളവികയുടെ അടുത്ത റിലീസ് ചിത്രം. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബാറ്റ്‌ലിയാൻ, മാമാങ്കം തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. നായികയായി അധികം സിനിമകളിൽ മാളവിക അഭിനയിച്ചിട്ടില്ല. ഉടൻ തന്നെ നായികാ വേഷങ്ങൾ താരത്തെ തേടിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷ.

CATEGORIES
TAGS