‘റോഡ് ക്രോസ് ചെയ്യുന്ന നന്ദന വർമ്മ!! നടുറോഡിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

‘റോഡ് ക്രോസ് ചെയ്യുന്ന നന്ദന വർമ്മ!! നടുറോഡിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഒരുപാട് പേരെ നമ്മുക്ക് അറിയാവുന്നതാണ്. ആദ്യം ബാലതാരമായി അഭിനയിക്കുകയും പിന്നീട് സിനിമയിൽ നായികയായി മാറുന്ന നിരവധി പേർ സിനിമയിലുണ്ട്. ഇപ്പോൾ ബാലതാരമായി അഭിനയിക്കുന്ന ചിലരും ഭാവിയിൽ നായികയായി സിനിമയിൽ കണ്ടേക്കാവുന്ന താരങ്ങളാണ്.

മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ കുട്ടി താരമാണ് നന്ദന വർമ്മ. അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നന്ദനയുടെ അഭിനയ മികവ് പ്രേക്ഷകർ കൂടുതലായി കണ്ടത്. പിന്നീട് ഇങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നന്ദന വർമ്മ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട്.

ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെ ആൺകുട്ടികളുടെ മനസ്സിലും നന്ദന സ്ഥാനം നേടുകയും ചെയ്തു. ആമിന അത്ര ഗംഭീരമായിട്ടാണ് നന്ദന അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായ ഭ്രമമാണ് നന്ദനയുടെ അവസാന റിലീസ് ചിത്രം. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ ഒരാളുകൂടിയാണ് നന്ദന. നന്ദനയുടെ ധാരാളം ഫോട്ടോഷൂട്ടുകൾ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ നടുറോഡിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നന്ദന. സീബ്ര ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുന്ന നന്ദനയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കും. അഖിൽ ചന്ദ്രൻ(ഷട്ടർ ബഗ്) ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജോയൽ അറക്കലാണ് സ്റ്റൈലിംഗ്. ബ്ലാസർ ടൈപ്പ് ഡ്രെസ്സാണ് നന്ദന ഇട്ടിരിക്കുന്നത്. കിടിലം കോൺസെപ്റ് ആണെന്നാണ് പലരുടെ അഭിപ്രായം.

CATEGORIES
TAGS