‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ മഡോണ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘തൂവെള്ള സാരിയിൽ മാലാഖയെ പോലെ മഡോണ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഓണം അടുത്തതോടെ സിനിമ-സീരിയൽ താരങ്ങൾ പ്രതേകിച്ച് നടിമാർ, ട്രഡീഷണൽ ഔട്ട്ഫിറ്റുകളിൽ വസ്ത്രങ്ങൾ ധരിച്ച് ആരാധകരുടെ ഹൃദയം കവർന്ന് ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. മലയാളികൾക്ക് ഓണം എന്നാൽ അത് നാടൻ വൈബിന്റെ ഒരു ആഘോഷം തന്നെയാണ്. മുണ്ടും ഷർട്ടും അതുപോലെ സെറ്റ് സാരിയും മുണ്ടുമെല്ലാം ധരിച്ചാണ് അവർ ഓണം പ്രധാനമായും ഓണം ആഘോഷിക്കാറുള്ളത്.

പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മഡോണ സെബാസ്റ്റ്യന്റെ നാടൻ ലുക്കിലുള്ള ഒരു ഗംഭീര ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. തൂവെള്ള നിറത്തിലെ സാരിയിലുള്ള മഡോണയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് ഫോട്ടോഗ്രാഫറായ അഭിജിത്ത് സനിൽ കസ്തൂരിയാണ്. വോഗ് മാഗസീനിൽ ആ ചിത്രങ്ങളിൽ ചിലത് വരികയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ഫോട്ടോഷൂട്ടിന് ലഭിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ഷൂട്ട് എടുത്തിരിക്കുന്നത്. മഡോണയ്ക്ക് ഒപ്പം തന്നെ ചുറ്റിനുമുള്ള സാധനങ്ങളും ഫോട്ടോഷൂട്ടിന് ചേരുന്ന രീതിയിൽ ഇടംപിടിച്ചിട്ടുണ്ട്. ലക്ഷ്മി വേണുഗോപാൽ സനീഷാണ് ഷൂട്ടിന്റെ സ്റ്റൈലിംഗും മേക്കപ്പും ചെയ്തത്. പ്രേമത്തിലെ സെലിൻ ശേഷം മഡോണ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് മഡോണ.

ഒരു അഭിനയത്രി എന്നത് പോലെ തന്നെ മികച്ച ഒരു ഗായിക കൂടിയാണ് മഡോണ. മഡോണ ഒരു ചാനൽ ഷോയിൽ പാടുന്നത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് തന്റെ സിനിമയുടെ ഓഡിഷനിലേക്ക് വിളിക്കുന്നതും പിന്നീട് മൂന്ന് നായികമാരിൽ ഒരാളായി തിരഞ്ഞെടുത്തതും. മലയാളത്തിൽ മഡോണ സിനിമ ചെയ്തിട്ട് രണ്ട് വർഷങ്ങളായി എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

CATEGORIES
TAGS