‘വെക്കേഷൻ വൈബിൽ അടിച്ചുപൊളിച്ച് അമല പോൾ, ഹോട്ടെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

2009 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് നടി അമല പോൾ. ആദ്യ സിനിമയിൽ മലയാളത്തിൽ സഹനടി റോളിൽ അഭിനയിച്ച അമലയ്ക്ക് പിന്നീട് തമിഴിലേക്ക് എത്തിയപ്പോൾ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. അവിടെ മൂന്നാത്തെ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കുകയും ചെയ്തു. മൈന എന്ന സിനിമയ്ക്ക് ആയിരുന്നു അവാർഡ് ലഭിച്ചത്.

മലയാളത്തിൽ അമലയ്ക്ക് ഒരു നല്ല റോൾ ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ റൺ ബേബി റണിൽ അമല പോൾ മോഹൻലാലിൻറെ നായികയായി എത്തുകയും മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. ആലുവ സ്വദേശിനിയായ അമല തമിഴ് സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായിരുന്നു.

പക്ഷേ വളരെ പെട്ടന്ന് തന്നെ ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തി. പിന്നീട് വീണ്ടും സിനിമകളിൽ സജീവമായ അമല ഇടയ്ക്ക് നായികാ പ്രാധാന്യമുള്ള സിനിമകൾ തിരഞ്ഞെടുത്തിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അമല നായികയായി അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ തെലുങ്കിലും കന്നഡയിലും അമല അഭിനയിച്ചിട്ടുമുണ്ട്. കാടവറാണ് അവസാനം ഇറങ്ങിയ സിനിമ.

തന്റെ സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് മാലിദ്വീപിലേക്ക് പോയിരിക്കുന്ന അമല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരെ ഞെട്ടിക്കുകയാണ്. അവിടെ നിന്നുള്ള ബി.ക്കിനി, സ്വിം സ്യുട്ട് ഡ്രെസ്സുകളിലുളള അമലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘സാധാരണയിൽ നിന്ന് രക്ഷപ്പെടുക’ എന്ന ക്യാപ്ഷനോടെ മാലിദ്വീപിൽ നിന്നുള്ള മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമല.