‘തെന്നിന്ത്യൻ മിൽക്കി ബ്യൂട്ടിയല്ലേ ഇത്!! വെറൈറ്റി ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ തമന്ന..’ – ഫോട്ടോസ് വൈറൽ

‘മിൽക്കി ബ്യൂട്ടി’ എന്ന് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ വിളിക്കുന്ന ഒരു അഭിനയത്രിയാണ് നടി തമന്ന ഭാട്ടിയ. സിനിമയിൽ വന്നിട്ട് പതിനേഴ് വർഷത്തോളമായ തമന്ന, ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. 2005-ൽ ഇറങ്ങിയ ‘ചാന്ദ് സെ റോഷൻ ഷെഹറ’ എന്ന സിനിമയിലാണ് തമന്ന ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം തെലുങ്കിലും തമിഴിലും തമന്ന ഓരോ സിനിമകൾ വീതം ചെയ്തിരുന്നു.

2007-ൽ കോളേജ് കുട്ടികളുടെ കഥ പറഞ്ഞ ഹാപ്പി ഡേയ്സിലൂടെ തമന്ന തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി. കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിൽ തരംഗമായ ആ ചിത്രത്തിലെ മാതു എന്ന നായികാ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തമിഴിൽ അയൺ, പൈയാ എന്നീ സിനിമകളിലും അതിന് ശേഷം തമന്ന അഭിനയിച്ചിരുന്നു. അതോടുകൂടി തമിഴിലും ഒരുപാട് ആരാധകരുള്ള താരമായി മാറി.

പതിനേഴ് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് തമന്ന. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് തമന്ന മലയാളത്തിലേക്ക് എത്താൻ പോകുന്നത്. റിതേഷ് ദേശ്മുഖിനും ഒപ്പം അഭിനയിച്ച പ്ലാൻ എ പ്ലാൻ ബി എന്ന സിനിമയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയത്. ഈ കഴിഞ്ഞ ദിവസമാണ് സിനിമ ഡയറക്റ്റ് ഒ.ടി.ടി റിലീസായി എത്തിയത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തമന്ന ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്. പാലിന്റെ നിറമുള്ള പെണ്ണിനെ പോലെ ഒരു വെറൈറ്റി ഔട്ട്.ഫിറ്റിൽ തിളങ്ങിയ തമന്നയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അജയ് കടമാണ്. ഡാഷ് ആൻഡ് ഡോട്ടിന്റെ ഔട്ട്ഫിറ്റാണ്‌ തമന്ന ധരിച്ചിരിക്കുന്നത്. ശാലീന നഥാനിയാണ് ഈ കിടിലം ഫോട്ടോ ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തത്.