‘ഒടുവിൽ ആ ആഗ്രഹം സാധിച്ചു! ബെൻസിന്റെ ആഡംബര കാർ സ്വന്തമാക്കി അപർണ ബാലമുരളി..’ – വില കേട്ടാൽ ഞെട്ടും

സിനിമ താരങ്ങളിൽ പ്രതേകിച്ച് നടന്മാരുടെ വാഹനപ്രേമത്തെ കുറിച്ച് മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ മുതൽ യൂത്ത് സ്റ്റാറുകൾ വരെ തങ്ങളുടെ കാർ പ്രേമത്തെ കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയിൽ നിന്ന് അഭിനയിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ ഒരു വിഹിതം ഇവർ അത്യാഢംബര കാറുകൾ വാങ്ങാനാണ് താല്പര്യം കാണിക്കാറുള്ളത്. മമ്മൂട്ടി തന്നെയാണ് കൂട്ടത്തിലെ ഏറ്റവും വലിയ കാർ പ്രേമിയെന്ന് പറയേണ്ടി വരും.

മമ്മൂട്ടിയുടെ മകൻ ദുൽഖറും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇരുവരുടെയും കാരിയേജിൽ ഒരുപാട് ആഡംബര കാറുകളുണ്ട്. മോഹൻലാലിന് ഒരുപാട് ആഡംബര കാറുകൾ വാങ്ങിക്കുന്നതിൽ താല്പര്യമില്ലാത്ത ആളാണെങ്കിലും അദ്ദേഹത്തിന് സ്വന്തമായി ആഡംബര കാറുകളുണ്ട്. പൃഥ്വിരാജയും കാർ പ്രേമത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഫഹദ്, നിവിൻ, ജോജു, ആസിഫ്, ടോവിനോ എന്നിവരും കുറച്ച് ആഡംബര കാറുകൾ ഉള്ളവരാണ്.

ഇതെല്ലാം നടന്മാർക്ക് മാത്രമായിരുന്നു ഒരു സമയം വരെ താല്പര്യമെങ്കിൽ ഇപ്പോഴുള്ള സ്ഥിതി അതല്ല. മംത മോഹൻദാസ് പോർഷെ വാങ്ങിയതും ഐശ്വര്യ ലക്ഷ്മി ബെൻസ് ജി.എൽ.സി വാങ്ങിയതും മഞ്ജു വാര്യർക്ക് മിനി കൂപ്പറുള്ളതുമെല്ലാം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് മറ്റൊരു യുവനടി കൂടി കടന്നു വന്നിരിക്കുകയാണ്. ഈ അടുത്തിടെ ദേശീയ അവാർഡിന് അർഹയായ അപർണ ബാലമുരളിയാണ് ആ താരം.

മെഴ്‌സിഡസ് ബെൻസിന്റെ എ.എം.ജി ഗ്ലി 53 എന്ന കാറാണ് അപർണ ബാലമുരളി സ്വന്തമാക്കിയിട്ടുള്ളത്. ആഡംബര എസ്.യു.വി മോഡലാണ് ഇത്. ഒന്നര കോടി രൂപയാണ് ഈ വാഹനത്തിന് എക്സ് ഷോ റൂം വില എന്ന് പറയുന്നത്. കേരളത്തിൽ ഇതിന്റെ ഓൺ റോഡ് വില ഏകദേശം രണ്ട് കോടിയോളം ആകുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയ സന്തോഷം അപർണ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുമുണ്ട്.