‘സാന്ത്വനത്തിലെ ശിവന്റെ ജന്മദിനം!! സജിന് സ്നേഹ ചുംബനം നൽകി ഷഫ്ന നിസാം..’ – ആശംസകളുമായി ആരാധകർ

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയൽ. ഒരു കൂട്ടുകുടുംബത്തിലെ വിശേഷങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും പിണക്കങ്ങളുമെല്ലാം കോർത്തിണക്കിയ ഒരു കുടുംബ സീരിയലാണ് സ്വാന്ത്വനം. സിനിമ-സീരിയൽ നടിയായ ചിപ്പി രഞ്ജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന സീരിയലുകളിൽ ഒന്നുകൂടിയാണ് സാന്ത്വനം. രാജീവ് പരമേശ്വർ ആണ് ചിപ്പിയുടെ ഭർത്താവായി അഭിനയിക്കുന്നത്.

ഇവരെ കൂടാതെ വേറെയും ഒരുപിടി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ജോഡിയാണ്‌ ശിവനും അഞ്ജലിയും എന്ന കഥാപാത്രങ്ങൾ. ശിവനായി സജിൻ ടി.പിയും അഞ്ജലിയായി ഗോപിക അനിലുമാണ് വേഷമിടുന്നത്. സാന്ത്വനം കുടുംബത്തിലെ ബാലന്റെ മൂത്ത അനിയനാണ് സജിൻ അവതരിപ്പിക്കുന്ന ശിവൻ. ശിവന്റെ ഭാര്യയായി അഞ്ജലി എന്ന കഥാപാത്രവും.

ശിവാജ്ഞലി എന്നാണ് ആരാധകർ ഈ ജോഡിയെ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കൊണ്ട് കൂടിയാണ് സീരിയലിന് ഇത്രത്തോളം റേറ്റിംഗ് കിട്ടാൻ കാരണം. ഗോപിക പണ്ട് ബാലതാരമായി അഭിനയിച്ച കൈയടി നേടിയിട്ടുള്ള ഒരാളാണ്. സജിനാകട്ടെ പ്ലസ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിലെ നായികയായിരുന്ന ഷഫ്ന നിസമാണ്‌ സജിൻറെ ഭാര്യ. യഥാർത്ഥ ജീവിതത്തിൽ ശിവനും അഞ്ജലിയുമാണ് സജിനും ഭാര്യ ഷഫ്നയും.

ഇരുവരും സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങളിൽ നിന്ന് അത് വ്യക്തമാണ്. ഇപ്പോഴിതാ ഭർത്താവിന്റെ ജന്മദിനത്തിന് ഷഫ്ന പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സജിൻ ജന്മദിനം സമ്മാനമായി സ്നേഹ ചുംബനം വെക്കുന്ന ചിത്രങ്ങളും ഷഫ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇത്രയും നാളുകൾക്ക് ശേഷം നന്നായി ചിലവഴിച്ച ഒരു ദിവസം..” എന്ന കുറിച്ചുകൊണ്ടാണ് സജിനൊപ്പം അടിച്ചുപൊളിച്ച് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ഷഫ്ന പോസ്റ്റ് ചെയ്തത്.