‘കറുപ്പിൽ ഏഴഴകിൽ പൊളി ലുക്കിൽ നടി മഡോണ സെബാസ്റ്റ്യൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രന്റെ ബ്ലോക്ക് ബസ്റ്റാറായി മാറിയ സിനിമയായിരുന്നു പ്രേമം. ഒറ്റ ചിത്രത്തിലൂടെ മൂന്ന് നായികമാരെ മലയാളികൾക്ക് സമ്മാനിച്ച ഒരു സിനിമ കൂടിയായിരുന്നു ഇത്. മൂന്ന് പേരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നായികമാരാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൂവരിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരാളാണ് നടി മഡോണ സെബാസ്റ്റ്യൻ. ഒരു ഗായികയായ മഡോണ അഭിനയത്തിലേക്ക് എത്തിയതും ശ്രദ്ധേയമാണ്.

കപ്പ ടി.വിയിലെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ പാടി മലയാളികൾക്ക് ഇടയിൽ തിളങ്ങിയ സമയത്താണ് അൽഫോൺസ് അത് കാണാൻ ഇടയാകുന്നതും മഡോണയെ പ്രേമത്തിന്റെ ഓഡിഷനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. മേരി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ഓഡിഷൻ ചെയ്തതെങ്കിലും സെലിനായി കൂടുതൽ സാമ്യമുള്ളതുകൊണ്ട് ആ റോളിൽ മഡോണയെ അവതരിപ്പിക്കുകയായിരുന്നു.

പ്രേമം കഴിഞ്ഞത്തോടെ മഡോണയുടെ സിനിമ കരിയറും അഭിനയത്തിലേക്ക് തന്നെ തിരഞ്ഞു. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. ഇവ കൂടാതെ കന്നഡയിലും ഒരു സിനിമയിൽ മഡോണ അഭിനയിച്ചിരുന്നു. അങ്ങനെ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരമായി മഡോണ മാറുകയും ചെയ്തു. കൊമ്പ് വന്താച് സിങ്കം എന്ന തമിഴ് സിനിമയാണ് മഡോണയുടെ റിലീസായ അവസാന ചിത്രം.

മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ജോസ് ആലുക്കാസിന്റെ ഒരു ഷൂട്ടിന് വേണ്ടി എത്തിയപ്പോഴുള്ള മഡോണയുടെ ലുക്കിലെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മഡോണ ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കറുപ്പ് നിറത്തിലെ ഔട്ട്ഫിറ്റാണ് മഡോണ ധരിച്ചിരിക്കുന്നത്. കഴുത്തിൽ മനോരമയെ ഒരു മാലയും മഡോണയുടെ ഫോട്ടോയിൽ കാണാം.