‘ലൊക്കേഷനിൽ കുരുത്തക്കേട് കാണിച്ച് നടി നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

‘ലൊക്കേഷനിൽ കുരുത്തക്കേട് കാണിച്ച് നടി നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരു നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മനോഹരമായ ചിത്രത്തിലൂടെ അങ്ങേറിയ നിമിഷ മലയാളത്തിലെ ഇന്നത്തെ തലമുറയിലെ മികച്ച നടിമാരിൽ ഒരാളാണ്. നിമിഷ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധിച്ചാൽ അത് മലയാളികൾക്ക് മനസ്സിലാവുന്നതേയുള്ളൂ.

സിനിമയിൽ രാഷ്ട്രീയം പറയുന്നത് പോലെ തന്നെ വ്യക്തി ജീവിതത്തിൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ഒരാളാണ്. അതുകൊണ്ട് തന്നെ ചില ആളുകളിൽ നിന്ന് താരത്തിന് പലപ്പോഴും വിമർശനങ്ങളും ട്രോളുകളും ലഭിക്കാറുണ്ട്. അതൊന്നും അത്ര കാര്യമാക്കാതെ തന്നെയാണ് നിമിഷ മുന്നോട്ട് പോകുന്നത്. നിമിഷ അവതരിപ്പിച്ചതെല്ലാം ഒരു ടൈപ്പ് കഥാപാത്രങ്ങൾ ആണെന്നും ആക്ഷേപം ഉയർന്നിരുന്നു.

അതും നിമിഷയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പുകൊണ്ടുള്ള വിമർശനമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ബോംബയിൽ ജനിച്ചുവളർന്ന നിമിഷ തന്റെ കരിയറിലെ ആദ്യ മറാത്തി ചിത്രം ഈ അടുത്തിടെയാണ് ചെയ്തത്. സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു. ഹവാഹവായ് എന്നായിരുന്നു സിനിമയുടെ പേര്. ഒക്ടോബർ ഏഴിനാണ് സിനിമ റിലീസ് ആവുന്നത്.

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ രസകരമായ മുഹൂർത്തങ്ങൾ ഇപ്പോൾ നിമിഷ പങ്കുവച്ചിരിക്കുകയാണ്. ലൊക്കേഷനിൽ കുട്ടി കുറുമ്പ് കാണിക്കുന്ന നിമിഷയെ വീഡിയോയിൽ കാണാൻ സാധിക്കും. പേപ്പർ റബ്ബർ ബാൻഡിൽ വച്ച് കൊച്ചു കുട്ടികൾ അടിക്കുന്നത് പോലെ ഷൂട്ടിംഗ് സമയത്ത് പലപ്പോഴും നിമിഷയും ചെയ്യുന്നുണ്ട്. സംഭവം ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.

CATEGORIES
TAGS