‘അപ്രതീക്ഷിതം!! നോയിഡയിൽ ഷൂട്ടിങ്ങിന് പോയ ചാക്കോച്ചൻ പ്രണവിനെ കണ്ടപ്പോൾ.?’ – വീഡിയോ കാണാം

പ്രണവ് മോഹൻലാലിനെ കുറച്ച് മലയാളികൾ കൂടുതൽ വാർത്തകളിൽ അറിയുന്നത് അദ്ദേഹത്തിന്റെ യാത്രകളെ കുറിച്ചാണ്. തികച്ചും അപ്രതീക്ഷിതമായി പ്രണവിനെ യാത്രകൾക്ക് ഇടയിൽ വച്ച് കാണുന്ന മലയാളികളുടെ വീഡിയോസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഹിമാലയത്തിലും നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിലുമെല്ലാം പ്രണവിനെ കണ്ടവരുണ്ട്.

മലയാളത്തിന്റെ മറ്റൊരു പ്രിയനടനായ കുഞ്ചാക്കോ ബോബൻ ഇപ്പോൾ തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഉത്തർപ്രദേശിലെ നോയിഡയിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും കുഞ്ചാക്കോ ബോബനും സഹതാരങ്ങളുമൊക്കെ പങ്കുവച്ചിരുന്നു. ടേക്ക് ഓഫ്, സി യു സൂൺ, മാലിക് തുടങ്ങിയ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബനിപ്പോൾ.

ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. മലയാളികൾ പ്രണവിനെ അപ്രതീക്ഷിതമായി വഴിയിൽ വച്ച് കാണുന്നത് പോലെ ചാക്കോച്ചനും പ്രണവിനെ നോയിഡയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ അത് പ്രണവ് അല്ലെന്ന് മനസ്സിലാവും! ചുമ്മാ തമാശയ്ക്ക് വേണ്ടി ചാക്കോച്ചൻ എടുത്ത ഒരു വീഡിയോയാണ്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

പ്രണവിന്റെ ഛായയുള്ള ഒരാളാണ് ചാക്കോച്ചനൊപ്പമുള്ളത്. ഒറ്റനോട്ടത്തിൽ പ്രണവ് ആണെന്നെ തോന്നുകയുള്ളൂ. ‘പ്രണവ് എന്താണ് ഇവിടെ!! ഞാൻ അറിയിപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങിന് വന്നതാണ്. അയ്യോ ആൾകാർ കൂടും.. പോയിക്കോ..’ എന്ന വീഡിയോയിൽ ചാക്കോച്ചൻ പറയുന്നുണ്ട്. നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ രാവിലെ തന്നെ ചിരിപ്പിക്കാൻ ഇറങ്ങിയേക്കുവാ അല്ലേയെന്ന് കമന്റുകൾ ഇട്ടിട്ടുണ്ട്. പ്രണവിന്റെ രൂപസാദൃശ്യമുള്ള ബിബിൻ തൊടുപുഴ എന്നയാളാണ് വീഡിയോയിലുള്ളത്.

CATEGORIES
TAGS