‘അമ്പോ.. കട്ട ഫ്രീക്ക് ലുക്ക്!! ഷോർട്സിൽ കിടിലം ലുക്കിൽ തിളങ്ങി നടി ആര്യ ബഡായ്..’ – ഫോട്ടോസ് വൈറൽ

തമിഴിലെ മഹാറാണി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാറിയ താരമാണ് നടി ആര്യ ബാബു. അതിന് ശേഷം മലയാളത്തിലേക്ക് വന്ന ആര്യ നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ഭാഗമായിരുന്നു. ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയലാണ് മലയാളികൾക്ക് ഇടയിൽ താരത്തിന് സ്വീകാര്യത കൂട്ടിയത്. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ബഡായ് ബംഗ്ലാവിൽ ആര്യ ഭാഗമായി.

അതോടുകൂടി ആര്യയുടെ കരിയർ തന്നെ മാറിമറിഞ്ഞു. നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം കട്ടയ്ക്ക് കോമഡി പറഞ്ഞ് പിടിച്ചുനിന്ന ആര്യയ്ക്ക് അതിലൂടെ സിനിമയിലേക്ക് അവസരങ്ങൾ ലഭിച്ചു. 2013-ൽ തുടങ്ങിയ പരിപാടി അവസാനം വരെ ആര്യ ഉണ്ടായിരുന്നു. 2015-ൽ കുഞ്ഞിരാമായണത്തിലെ മല്ലിക എന്ന കഥാപാത്രത്തിലൂടെ സിനിമയിലും ആര്യ വരവ് അറിയിച്ചു.

പ്രേതം, തോപ്പിൽ ജോപ്പൻ, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും ആര്യ പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ആര്യ ഇടയ്ക്ക് ടിക്-ടോക് വീഡിയോസും ചെയ്തിരുന്നു. ഇത് കൂടാതെ നിരവധി ഫോട്ടോഷൂട്ടുകളും ആര്യ ചെയ്തിട്ടുണ്ട്.

ആര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഷോർട്സിൽ കിടിലം പൊളി ഫ്രീക്ക് ലുക്കിലാണ് ആര്യയെ പുതിയ ഫോട്ടോസിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിജിത വിക്രമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആര്യ തന്നെയാണ് കോസ്റ്റിയൂം ആൻഡ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകന്ദന്റെ മേപ്പടിയാനാണ് ആര്യയുടെ ഏറ്റവും പുതിയ സിനിമ.