‘മകരപ്പൊങ്കൽ ആഘോഷമാക്കി സൂര്യയും ജ്യോതികയും കാർത്തിയും..’ – ചിത്രങ്ങൾ വൈറലാകുന്നു

തമിഴ് സിനിമയിൽ താര കുടുംബം എന്നറിയപ്പെടുന്നതാണ് നടൻ സൂര്യയുടേത്. അച്ഛൻ ശിവകുമാറും സൂര്യയും ഭാര്യ ജ്യോതികയും കൂടാതെ സൂര്യയുടെ അനിയൻ കാർത്തിയുമെല്ലാം സിനിമയിൽ സജീവമായി അഭിനയിക്കുന്നവരാണ്. അതുപോലെ തന്നെ സൂര്യയുടെ അനിയത്തി ബ്രിന്ദ സിനിമയിൽ പിന്നണി ഗായികയാണ്. 1964 മുതൽ സിനിമയിൽ അഭിനയം തുടരുന്നയാളാണ് ശിവകുമാർ.

തമിഴ് സിനിമയിൽ മികച്ച നടന്മാരിൽ ഉൾപ്പെടുത്താവുന്ന രണ്ടുപേരുകൂടിയാണ് സൂര്യയും കാർത്തിയും. ചേട്ടനും അനിയനും ഒരുമിച്ചുള്ള ഒരു സിനിമയ്ക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. 2006-ലായിരുന്നു സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. സൂര്യയുടെ വിവാഹം കഴിഞ്ഞാണ് കാർത്തി സിനിമയിൽ അഭിനയിക്കുന്നത്.

അഭിനയിച്ച ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ നിരവധി അവാർഡുകളാണ് കാർത്തിയ്ക്ക് ലഭിച്ചത്. 2011-ലാണ് കാർത്തി വിവാഹിതനാകുന്നത്. രഞ്ജനിയാണ് കാർത്തിയുടെ ഭാര്യ. കാർത്തിക്കും രണ്ട് മക്കളാണ് ഉള്ളത്. ഇത്രയും താരങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഈ താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകരും ആരാധകരും ഏറെ താൽപര്യമാണ് കാണിക്കാറുള്ളത്.

ഇപ്പോഴിതാ സൂര്യയും ജ്യോതികയും കാർത്തിയുമെല്ലാം മകരപ്പൊങ്കൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ജ്യോതിക ഭർത്താവിനൊപ്പം പൊങ്കാല ഇടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. കാർത്തിയാകട്ടെ ചേട്ടൻ പിന്നിലായി പൊങ്കാല അടുപ്പിന് അരികിൽ നിന്ന് ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരങ്ങൾക്ക് പൊങ്കൽ ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.