‘ഏഴ് വർഷമായി രഹസ്യമാക്കി വച്ച് പ്രണയം!! കുടുംബവിളക്ക് താരം നൂബിന്റെ നിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് വൈറൽ

‘ഏഴ് വർഷമായി രഹസ്യമാക്കി വച്ച് പ്രണയം!! കുടുംബവിളക്ക് താരം നൂബിന്റെ നിശ്ചയം കഴിഞ്ഞു..’ – ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കുടുംബവിളക്ക്. സിനിമാനടി മീര വാസുദേവൻ പ്രധാന റോളിൽ അഭിനയിക്കുന്ന സീരിയൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. സുമിത്ര എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മീരയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. അറുനൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു.

2020 ജനുവരിയിലാണ് പരമ്പര ആരംഭിച്ചത്. സുമിത്ര, സിദ്ധു, വേദിക എന്നീ മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സീരിയലിൽ സുമിത്രയുടെയും സിദ്ധുവിന്റേയും ഇളയമകനാണ് പ്രതീഷ് മേനോൻ എന്ന കഥാപാത്രം. നൂബിൻ ജോണിയാണ് ആ കഥാപാത്രമായി അഭിനയിക്കുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് നൂബിൻ.

കുടുംബവിളക്കിൽ എത്തിയതോടെ നൂബിന്റെ കരിയർ തന്നെ മാറി. പെൺകുട്ടികളുടെ പ്രിയപ്പെട്ട താരമായി നൂബിൻ മാറുകയും ചെയ്തു. ഇടുക്കി സ്വദേശിയായ നൂബിൻ ഒരു വക്കീൽ കൂടിയാണ്. കുവൈറ്റിൽ ജോലി ചെയ്തിരുന്ന ഒരാളുകൂടിയാണ് നൂബിൻ. പിന്നീടാണ് അഭിനയത്തിലേക്ക് വരുന്നത്. കുടുംബവിളക്കിൽ ഇപ്പോഴും കൈയടി നേടി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നൂബിൻ പ്രണയത്തിലാണെന്ന് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

പക്ഷേ ആരാണ് കാമുകി എന്ന് വെളിപ്പെടുത്തിയിരുന്നില്ല. പല കഥകളും ഇതേ പറ്റി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒടുവിൽ ഊഹാപോഹങ്ങൾക്ക് അവസാനമാക്കി നൂബിൻ തന്റെ കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. നൂബിന്റെ വിവാഹനിശ്ചയം ഇന്ന് കഴിയുകയും ചെയ്തു. അതിന് മുമ്പ് യൂട്യൂബിൽ പുതിയ ചാനൽ തുടങ്ങി അതിൽ ഒരു മ്യൂസിക് വീഡിയോ ഇട്ട് കാമുകിയെ കാണിച്ചിരുന്നു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ ഒന്നിക്കുന്നു എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.

CATEGORIES
TAGS