‘ഇത് എന്തൊരു മാറ്റമാണ്!! നാല് മാസത്തെ കഷ്ടപ്പാട്, ശരീരഭാരം കുറച്ച് വരലക്ഷ്മി ശരത്കുമാർ..’ – ഫോട്ടോസ് വൈറൽ

തമിഴ് സിനിമകളിൽ സജീവ സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് നടി വരലക്ഷ്മി ശരത്കുമാർ. തമിഴ് നടൻ ശരത് കുമാറിന്റെ മകളായ വരലക്ഷ്മി 2012-ൽ പുറത്തിറങ്ങിയ ‘പോടീ പോടാ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. സിമ്പു ആയിരുന്നു അതിൽ നായകൻ. ആദ്യ സിനിമയ്ക്ക് ശേഷം വരലക്ഷ്മി അധികം അവസരങ്ങൾ വന്നില്ലെന്ന് തന്നെ പറയേണ്ടി വരും.

മലയാളത്തിൽ പിന്നീട് മമ്മൂട്ടിയുടെ വില്ലത്തി റോളിൽ അഭിനയിച്ചാണ് കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. 2016-ൽ പുറത്തിറങ്ങിയ കസബ എന്ന സിനിമയിലാണ് വരലക്ഷ്മി അഭിനയിച്ചത്. അത് കഴിഞ്ഞ് കൂടുതൽ നല്ല കഥാപാത്രങ്ങൾ തമിഴിൽ നിന്ന് താരത്തിന് തേടിയെത്തി. തമിഴിൽ വിക്രം വേദയിൽ നായികയായി തിളങ്ങിയതോടെ വരലക്ഷ്മിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ വന്നു.

നിപുണൻ, സത്യാ, കാറ്റ്, മാസ്റ്റർ പീസ്, സണ്ടക്കോഴി 2, മാരി 2, ഡാനി, രണം, ഇരവിൻ നിഴൽ, പൊയ്ക്കൽ കുതിരൈ തുടങ്ങിയ സിനിമകളിൽ വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സമയത്ത് ഒരുപാട് പേർ വരലക്ഷ്മിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ശരീരഭാരത്തെ കുറിച്ചാണ്. എങ്കിൽ അതിന് മാറ്റം വന്നിരിക്കുകയാണ്. കഠിനമായ വർക്ക്ഔട്ടിലൂടെ തന്റെ ശരീഭാരം നാല് മാസം കൊണ്ട് കുറച്ചിരിക്കുകയാണ് വരലക്ഷ്മി.

“പോരാട്ടം യഥാർത്ഥമാണ്, വെല്ലുവിളി യഥാർത്ഥമാണ്.. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത് നേടുന്നതിൽ നിന്ന് നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ല. നിങ്ങൾ ആരാണെന്നോ.. നിങ്ങൾ എന്തായിരിക്കണം എന്നോ ആർക്കും നിങ്ങളോട് പറയാൻ കഴിയില്ല. സ്വയം വെല്ലുവിളിക്കുക. സ്വയം മത്സരിക്കുക.. നിങ്ങൾക്ക് നേടാനാകുന്ന കാര്യം കണ്ട് നിങ്ങൾ ആശ്ചര്യപ്പെടും. 4 മാസത്തെ കഠിനാധ്വാനം ഇതാണ് എന്റെ കൈയിലുള്ളത്.

അത് കാണിക്കാൻ!! നിങ്ങൾക്ക് സന്തോഷം നൽകുന്നതെന്തും ചെയ്യുക. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി കാര്യങ്ങൾ ചെയ്യരുത്.. നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും, എന്താണ് ചെയ്യാൻ കഴിയാത്തത് എന്ന് ആരും നിങ്ങളോട് പറയരുത്!! ആത്മവിശ്വാസം മാത്രമാണ് നിങ്ങളുടെ ആയുധം..”, വരലക്ഷ്മി തന്റെ രൂപം മാറ്റത്തിന്റെ ഒരു ഫോട്ടോസ് സീരീസ് പങ്കുവച്ചുകൊണ്ട് കുറിച്ചു. വരലക്ഷ്മിയുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിച്ച് ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്. കിരൺസ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.