‘പുതിയ നായികമാർ മാറി നിൽക്കും!! അതീവ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇന്ന് ഗ്ലാമറസ് വേഷങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം പിടിക്കാൻ താരങ്ങൾക്ക് പെട്ടന്ന് സാധിക്കാറുണ്ട്. ഒരു സമയം വരെ മലയാളി പ്രേക്ഷകർക്ക് അത്തരം റോളുകൾ ചെയ്യുന്നവരെ പൊതുവേ ഇഷ്ടം കുറവാണ്. അതുകൊണ്ട് തന്നെ മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് ഗ്ലാമറസ് റോളുകളിൽ നായികമാർ അഭിനയിക്കാറുള്ളത്. എങ്കിൽ ഇപ്പോഴത്തെ സ്ഥിതി പക്ഷേ അങ്ങനെയല്ല.

സിനിമയിൽ നിന്ന് വർഷങ്ങളോളം ബ്രെക്ക് എടുത്ത ശേഷം തിരിച്ചുവരുന്ന നടിമാർ പോലും ഗ്ലാമറസ് ലുക്കിലാണ് മലയാളികളെ ഞെട്ടിക്കുനന്ത്. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് നടി മീര ജാസ്മിൻ. ആറ് വർഷത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്ന മീര ജാസ്മിൻ ഈ വർഷം വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. വെറുമൊരു തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാൻ അതിനെ കഴിയില്ല.

ജയറാം-സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിച്ച മകൾ എന്ന സിനിമയിലാണ് മീര ജാസ്മിൻ തിരിച്ചുവരവ് നടത്തിയത്. സിനിമയിൽ സാധാരണ ഒരു സ്ത്രീയുടെ റോളിലാണ് മീര ജാസ്മിൻ അഭിനയിച്ചത്. എങ്കിൽ തിരിച്ചുവരവിൽ മീരാജാസ്മിൻ ഫോട്ടോഷൂട്ടുകളിൽ ഗ്ലാമറസായിട്ടാണ് തിളങ്ങിയത്. പല മലയാളികളും ഫോട്ടോസ് കണ്ടിട്ട് ഇത് ആ പഴയ മീര ജാസ്മിൻ തന്നെയാണോ എന്ന് സംശയിച്ചിരുന്നു.

അത്തരം ആളുകളെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മീര ജാസ്മിൻ ഒരു കലക്കൻ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. തൂവെള്ള നിറത്തിലെ ടി-ഷർട്ട് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ വീണ്ടും അമ്പരിപ്പിച്ചിരിക്കുകയാണ് മീരാജാസ്മിൻ. ദുബായ് ബേസ്ഡ് ഫോട്ടോഗ്രാഫറായ റൗള്സ് വിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “നിങ്ങളിൽ കൂടുതലും അവരിൽ കുറവുമായിരിക്കുക..”, ഇതാണ് മീര അതിന് നൽകിയ ക്യാപ്ഷൻ.