‘സാരിയിൽ ഇത്രയും ലുക്കുള്ള ഒരു താരം വേറെയുണ്ടോ എന്ന് അറിയില്ല..’ – കവിത നായരുടെ ഫോട്ടോഷൂട്ട് വൈറൽ
സൂര്യ ടി.വിയിലെ പൊൻപുലരി എന്ന പരിപാടിയിൽ അവതാരകയായി തുടങ്ങി പിന്നീട് മലയാള ടെലിവിഷൻ സിനിമ-സീരിയൽ രംഗത്ത് സജീവമായി തുടരുന്ന ഒരാളാണ് നടി കവിത നായർ. കെ.കെ രാജീവിന്റെ സൂപ്പർഹിറ്റ് പരമ്പരകളായ അയലത്തെ സുന്ദരി, വാടകയ്‌ക്കൊരു ഹൃദയം, തോന്ന്യാക്ഷരങ്ങൾ തുടങ്ങിയവയിൽ പ്രധാനവേഷത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.
പേര് പോലെ തന്നെ ധാരാളം കവിതകളും അതുപോലെ തന്നെ സ്റ്റോറി എഴുത്തുമൊക്കെ കവിത ചെയ്തിട്ടുണ്ട്. സൂര്യ ടി.വിയിലെ കളിവീട് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നിരവധി സീരിയലുകളിലാണ് കവിത അഭിനയിച്ചിട്ടുള്ളത്. മാമ്പഴക്കാലം, കൊച്ചി രാജാവ്, കുരുക്ഷേത്ര, ഹോട്ടൽ കാലിഫോർണിയ, ലീല, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
2014-ൽ വിപിൻ എന്ന ആളുമായി വിവാഹിതയായ കവിത വിവാഹത്തിന് ശേഷവും തന്റെ അഭിനയ ജീവിതം തുടർന്നിരുന്നു. ഒരു സമയത്ത് ഓൺലൈനിൽ ബ്ലോഗർ ആയും തന്റെ എഴുത്തുകൾ പങ്കുവച്ച് ആരാധകരുടെ മനംകവർന്ന ഒരാളാണ് കവിത. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഒക്കെ സജീവമായ കവിതയുടെ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
സാരിയുടുത്തുള്ള താരത്തിന്റെ ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം എപ്പോഴും ലഭിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള ഒരു താരം വേറെയുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും കവിതയുടെ ചിത്രങ്ങൾ കണ്ടാൽ അങ്ങനെ തോന്നാറുമുണ്ട്. അരുൺ ചേലാട് എടുത്ത കവിതയുടെ പുതിയ ഫോട്ടോസിനും മികച്ച അഭിപ്രായമാണ് ആരാധകർ ഇട്ടിരിക്കുന്നത്.
‘വിടർന്ന് നിൽക്കുന്ന കവിത പോലെയുണ്ട് സൗന്ദര്യം..’ എന്നാണ് കവിതയുടെ ഫോട്ടോയുടെ താഴെ ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. മായാൾ ദി സാരി സ്റ്റോറാണ് താരത്തിന്റെ പുതിയ സാരിയിലുള്ള ഫോട്ടോഷൂട്ടിൽ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കാപ്പിപ്പൊടി നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.