‘കൃഷ്ണ കുമാറിന്റെ ഇളയ മകളല്ലേ ഇത്!! ബീച്ചിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ഇഷാനി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ മക്കൾക്ക് പൊതുവെ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അവരുടെ സിനിമ പ്രവേശനം പ്രേക്ഷകർ ഏറെ കൗതുകത്തോടെ ഉറ്റുനോക്കാറുണ്ട്. താരങ്ങളുടെ മക്കളിൽ പലരും സിനിമയിലേക്ക് തന്നെ എത്തിപ്പെടാറുണ്ട്. ചിലർ മലയാള സിനിമയിൽ മുൻനിര നായകനായോ നായികയായോ ഒക്കെ മാറാറുമുണ്ട്.

മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടൻ കൃഷ്ണ കുമാർ. കൃഷ്ണകുമാറിന് നാല് പെണ്മക്കളാണ് ഉള്ളതാണ്. ഇതിൽ മൂത്തമകൾ അഹാന ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയാണ്. അഹാന സിനിമയിൽ തിളങ്ങിയ ശേഷം അനിയത്തിമാരെ കൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ദിയ, ഇഷാനി, ഹൻസിക എന്നീ മൂന്ന് പേരും അഹാനയെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇതിൽ ഇഷാനി മമ്മൂട്ടി ചിത്രമായ വണിൽ അഭിനയിച്ചിട്ടുണ്ട്. മാത്യു തോമസിന്റെ കൂട്ടുകാരിയുടെ റോളിലാണ് ഇഷാനി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇഷാനി നിരവധി ആരാധകരെ സമ്പാദിച്ച് കഴിഞ്ഞിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായി ഇഷാനി മാറിയിട്ടുമുണ്ട്.

മോഡലിംഗ് മേഖലയിലും സജീവമായി നിൽക്കുന്ന ഒരാളാണ് ഇഷാനി. കടൽ തീരത്ത് വളരെ ഹോട്ട് ലുക്കിൽ നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് ഇഷാനി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. കൂട്ടുകാരിയായ നന്ദിത ബി കൃഷ്ണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒരു ബീച്ചിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഹാനയെക്കാൾ ലുക്കാണ് ഇഷാനിയെ കാണാൻ എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS