‘ഹാഫ് സാരിയിൽ മനം കവർന്ന് നടി അഹാന കൃഷ്ണ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

താരപുത്രി എന്ന ലേബലിൽ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന സിനിമയിലേക്ക് എത്തുന്ന മലയാളത്തിലെ ഈ തലമുറയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ രാജീവ് രവിയുടെ സിനിമയിലൂടെയാണ്. അഹാനയെ പോലെ തന്നെ ഫാസിലിന്റെ മകൻ ഫർഹാനും ആ സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

പുതുമുഖങ്ങളായി എത്തിയ ആ സിനിമ പക്ഷേ തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് അഹാനയെ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മലയാളികൾ കാണുന്നത്. അതും നായികയായി അഭിനയിച്ച് തുടങ്ങിയ അഹാന നായകന്റെ അനിയത്തി റോളിലൂടെയാണ് മടങ്ങിയെത്തിയത്. അടുത്ത സിനിമകളിൽ അത്തരം വേഷങ്ങളായിരിക്കും അഹാനയ്ക്ക് കിട്ടുക എന്ന കരുതിയിരുന്നവരെ താരം വീണ്ടും ഞെട്ടിച്ചു.

ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന സിനിമയിൽ അഹാന അഭിനയിച്ചു. അതിലെ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രവും താരത്തിന്റെ പ്രകടനവും ഒരുപാട് ആരാധകരെ നേടി കൊടുത്തു. 2021-ൽ ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ഇനി അഹാനയുടെ വരാനുള്ള രണ്ട് സിനിമകളിലും അഹാന നായികയായിട്ടാണ് അഭിനയിക്കുന്നത്.

ഇപ്പോഴിതാ താൻ ഹാഫ് സാരിയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങിയ തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഹാന. പച്ച നിറത്തിലെ ഹാഫ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത് അഹം ബൗട്ടിക്കാണ്. അഭിജിത്ത് സനിൽ കസ്തൂരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമല ബ്രഹ്മാനന്ദാണ് മേക്കപ്പ്. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് പറയുന്നത്.