‘നക്ഷത്രക്കണ്ണുള്ള ഒരു രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ..’ – നടി ഇനിയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ

മലയാളം, തമിഴ് സിനിമ മേഖലയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത യുവനടിയാണ് ഇനിയ. തിരുവന്തുപുരം സ്വദേശിയായ സലാഹുദിന്റെയും സാവിത്രിയുടെയും മകളായ ശ്രുതി ശ്രാവന്ത് സിനിമയിൽ എത്തിയ ശേഷം തന്റെ പേര് ഇനിയയിലേക്ക് മാറുകയായിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഒരുപാട് ടെലിവിഷൻ സീരിയലുകളിലും ടെലിഫിലിമുകളിലും ഇനിയ അഭിനയിച്ചിരുന്നു.

2005-ൽ മോഡലിംഗ് രംഗത്ത് നിന്ന് ഒരു പൊൻതൂവൽ ഇനിയയെ തേടിയെത്തി. മിസ് ട്രിവാൻഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ നിരവധി പരസ്യചിത്രങ്ങളിൽ മോഡലായി തിളങ്ങുകയും ചെയ്തു. 2011-ൽ തമിഴിൽ ഇനിയ ‘വാഗൈ സൂട വാ’ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് താരത്തിന്റെ കഴിവ് സിനിമാലോകം തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ആ ചിത്രത്തിലെ മഥി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടി ഇനിയ. പിന്നീട് മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാൻ ഇനിയയ്ക്ക് സാധിച്ചു. 2018-ൽ കേരള ക്രിട്ടിക്‌സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ഇനിയ നേടിയിരുന്നു.

മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ഇനിയ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. പല പരസ്യക്കമ്പനികൾക്ക് വേണ്ടി ഇനിയ മോഡലും ആവാറുണ്ട്. ഇനിയയുടെ ഗ്ലാമറസ് വേഷങ്ങളോടെ ഒപ്പം തന്നെ നാടൻ വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് സാരി ധരിച്ച് ഇനിയ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

നവരാത്രിയോട് അനുബന്ധിച്ചാണ് ഇനിയ ഈ ഷൂട്ട് ചെയ്‌തിരിക്കുന്നത്‌. നക്ഷത്രക്കണ്ണുള്ള ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോഗ്രാഫറായ ജിത്തു പ്രകാശനാണ് ഇനിയയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. മേക്കപ്പ് – പിങ്കി വിശാൽ, ജൂവൽസ് – കുശാൽസ് ഫാഷൻ ജൂവലറി, ഔട്ട് ഫിറ്റ് – ദിവ വുമൺസ് ക്ളോത്തിങ് സെന്റർ.

CATEGORIES
TAGS