‘മലയാളി ഹൗസിലെ ഫൈനലിസ്റ്റ് തിങ്കൾ ഭാലയെ മറന്നോ??’ – താരത്തിന്റെ ഫോട്ടോസ് വൈറലാകുന്നു!!

‘മലയാളി ഹൗസിലെ ഫൈനലിസ്റ്റ് തിങ്കൾ ഭാലയെ മറന്നോ??’ – താരത്തിന്റെ ഫോട്ടോസ് വൈറലാകുന്നു!!

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ബിഗ് ബോസ് നമ്പർ വണായി നിലനിൽക്കുകയാണ്. മലയാളത്തിൽ ബിഗ് ബോസിന്റെ രണ്ട് സീസണുകൾ കഴിഞ്ഞു. ആദ്യ സീസണിൽ നടനും അവതാരകനുമായ സാബുമോൻ വിജയി ആയപ്പോൾ രണ്ടാം സീസൺ പാതിവഴിയിൽ നിന്നുപോവുകയും ചെയ്തു.

ബിഗ് ബോസ് ഹിന്ദി തുടങ്ങിയിട്ട് 14 സീസണുകളായി. 2006-2007-ലാണ് ഹിന്ദി ബിഗ് ബോസ് ആരംഭിച്ചത്. ബിഗ് ബോസ് മലയാളം തുടങ്ങുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് റിയാലിറ്റി ഷോ പരിചിതമാണ് മറ്റൊരു പേരിൽ. 2013-ൽ സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ, ബിഗ് ബോസ് തുടങ്ങാൻ കാരണമായ ‘ബിഗ് ബ്രദർ’ ഡച്ച് റിയാലിറ്റി ഷോയുടെ അനുരൂപീകരണം ആയിരുന്നു.

ഒരു വർഷം മാത്രമേ പക്ഷേ മലയാളി ഹൗസ് ഉണ്ടായിരുന്നോളൂ. പക്ഷേ ആ ഒറ്റ വർഷം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ചർച്ചയ്ക്ക് വഴിയൊരുക്കാൻ അതിന് സാധിച്ചിരുന്നു. മലയാളി ഹൗസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും മോഡലുമായ തിങ്കൾ ഭാൽ. രാഹുൽ ഈശ്വർ മലയാളി ഹൗസ് വിജയി ആയപ്പോൾ തിങ്കൾ ഭാൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

തിങ്കൾ ഒരു മോഡലായിട്ടാണ് മലയാളി ഹൗസിലേക്ക് രംഗപ്രവേശം ചെയ്തത്. അധികം ആർക്കും അറിയാതിരുന്ന തിങ്കളിനെ മലയാളി ഹൗസിൽ എത്തിയതോടെ ഒരുപാട് ആരാധകരെ സ്വന്തമാക്കി. എന്തും തുറന്ന് പറയാനുള്ള ധൈര്യം തിങ്കളിനെ അതിലെ മറ്റു സ്ത്രീ മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തയാക്കി. ബിഗ് ബോസ് തുടങ്ങിയപ്പോൾ തിങ്കൾ മത്സരാർത്ഥിയായി എത്തുമെന്ന് ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു.

സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ‘ച്യുയിങ്ങ് ഗം’ എന്ന ചിത്രത്തിൽ തിങ്കളായിരുന്നു നായിക. ഷോയിൽ വച്ച് തിങ്കൾ കുട്ടികാലത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ച് പറഞ്ഞത് അന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായിരുന്നു. ഇപ്പോഴിതാ തിങ്കളിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ദുബൈയിൽ ആയിരുന്ന തിങ്കൾ ഇപ്പോൾ മൂന്ന് വർഷമായി കൊച്ചി കടവന്ത്രയിലാണ് താമസിക്കുന്നത്. മോഡലിംഗ് രംഗത്ത് ഇപ്പോഴും തുടരുന്ന തിങ്കൾ അവതാരകയായി തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് ഫേസ്ബുക്കിൽ ലൈവിൽ വന്ന് പറഞ്ഞിരുന്നു. അതുപോലെ തിങ്കളിന്റെ അമ്മ നടത്തുന്ന മിസ്റ്റിക്ക ഹെർബൽ ഓയിലിന്റെ ഒരു കോ-ഫൗണ്ടർ കൂടിയാണ് തിങ്കൾ ഭാൽ.

CATEGORIES
TAGS