‘ആരാധകരെ ഞെട്ടിച്ച് ഷോർട്ട് ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും താരസുന്ദരി ഇനിയ..’ – ഫോട്ടോസ് വൈറൽ

‘ആരാധകരെ ഞെട്ടിച്ച് ഷോർട്ട് ഡ്രസ്സിൽ ഗ്ലാമറസ് ലുക്കിൽ വീണ്ടും താരസുന്ദരി ഇനിയ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ട്രെൻഡിന് അനുസരിച്ച് വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്ന നടിമാർ വളരെ കുറച്ച് മാത്രമേയുള്ളൂ. മറ്റു ഭാഷകളിൽ എല്ലാ തരം വസ്ത്രത്തിലും അവിടുത്തെ നായികമാർ കാണാറുണ്ട്. മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോകുമ്പോൾ അങ്ങനെ മാറുന്ന നടിമാരുമുണ്ട്. എന്നാൽ മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഇനിയ ഏറെ വ്യത്യസ്തയാണ് ആ കാര്യത്തിൽ.

ഇനിയ എപ്പോഴും ട്രെൻഡിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഇടുന്ന ഒരാളാണ്. അതിപ്പോ സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ഫാഷൻ വസ്ത്രങ്ങളിൽ ഏതിലായാലും ലുക്കുള്ള ഒരു നടിയാണ് ഇനിയ. തമിഴിൽ ഒരുപിടി നല്ല വേഷങ്ങൾ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് തിരിച്ച് എത്തിയതുകൊണ്ടല്ല അത്. തമിഴിൽ നാടൻ വേഷങ്ങളിലാണ് ഇനിയ കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

മലയാളത്തിൽ പക്ഷേ ഇനിയ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത് അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി ഒരു പാട്ടിൽ വന്ന ശേഷമാണ്. അതിന് ശേഷം നല്ല കഥാപാത്രങ്ങൾ മലയാളത്തിലും ലഭിച്ചു ഇനിയയ്ക്ക്. തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഇനിയ ഏത് തരം റോളുകളും ചെയ്യാൻ കഴിവുള്ള താരമാണ്.

മാമാങ്കത്തിലെ ഉണ്ണിനീലി എന്ന കഥാപാത്രം ഇനിയ അവതരിപ്പിക്കുമ്പോൾ തനിനാടൻ ലുക്കിലാണ് എത്തിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇനിയ പല തരത്തിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇനിയുടെ എല്ലാ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട് എന്നതാണെന്ന് ഏറ്റവും വലിയ പ്രതേകത.

പുതിയ ഫോട്ടോഷൂട്ടിൽ താരം ഷോർട്ട് ഡ്രസ്സ് ഇട്ടുകൊണ്ട് ഗ്ലാമറസ് ലുക്കിലാണ് എത്തിയത്. ഫാഷൻ ഫോട്ടോഗ്രാഫർ സനൽ സർഗം ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷോർട്സും ഇന്നർ ബനിയനും മുകളിലൂടെ ഷർട്ടും ധരിച്ച് സ്റ്റൈലിഷ് പോസ് നൽകികൊണ്ടുള്ള ചിത്രങ്ങൾ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

CATEGORIES
TAGS