‘ഒന്ന് വീണാൽ എന്താ, കിട്ടിയത് അതി മനോഹരമായ ചിത്രങ്ങൾ അല്ലേ..’ – ഹണി റോസിന്റെ പുതിയ ഫോട്ടോസ് വൈറൽ

‘ഒന്ന് വീണാൽ എന്താ, കിട്ടിയത് അതി മനോഹരമായ ചിത്രങ്ങൾ അല്ലേ..’ – ഹണി റോസിന്റെ പുതിയ ഫോട്ടോസ് വൈറൽ

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയമേഖലയിലേക്ക് വന്ന മലയാള സിനിമയിലെ ഗ്ലാമറസ് താരമായി മാറിയ നടിയാണ് ഹണി റോസ്. ഗ്ലാമറസ് വേഷങ്ങൾ ലഭിച്ചാൽ തമിഴിലും തെലുഗിലേക്കും ചേക്കേറാറുള്ള നായികനടിമാരെ പോലെയല്ല ഹണി റോസ്. ഹണി റോസ് അഭിനയിച്ചതിൽ 95 ശതമാനം സിനിമകളും മലയാളമാണ്.

അന്യഭാഷാ സിനിമകളിൽ കരിയറിന്റെ തുടക്കത്തിൽ മാത്രമേ ഹണി റോസ് അഭിനയിച്ചിട്ടോളൂവെന്ന് തന്നെ പറയേണ്ടി വരും. ഗ്ലാമറസ് വേഷങ്ങളിൽ മാത്രമല്ല ഹണി റോസ് സിനിമയിൽ തിളങ്ങിയിട്ടുള്ളത്. കേരളത്തനിമയിൽ സാരിയുടുത്തുള്ള കഥാപാത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി അതിലെ കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം ഗ്ലാമറസ് ആവുന്ന ആളാണ് ഹണി.

ഹണി റോസുമായി ബന്ധപ്പെട്ട ഈ കഴിഞ്ഞ ദിവസം വന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഒരു അരുവിയിലെ പാറക്കെട്ടുകളിൽ ഇടയിൽ തെന്നി വീണിരുന്നു ഹണി. ഫോട്ടോഷൂട്ടിന്റെ പ്രോമോ വീഡിയോ ഹണി പോസ്റ്റ് ചെയ്തപ്പോഴാണ് അതിന്റെ ലാസ്റ്റിൽ വെള്ളത്തിൽ വീഴാൻ പോകുന്നതായി കണ്ടത്.

സംഭവം മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം തന്നെ വാർത്ത ആയിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഓരോന്നായി പുറത്തുവന്നിരിക്കുകയാണ്. ഒന്ന് വീണാൽ എന്താ, നല്ല കിടിലം ഫോട്ടോസ് അല്ലേ കാണാൻ സാധിച്ചതെന്നാണ് ആരാധകർ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ ഇട്ടത്. സാരിയുടുത്ത അതിസുന്ദരിയായിട്ടാണ് ഹണിയെ ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുക.

ആഘോഷ് വൈഷ്ണവമാണ് ചിത്രങ്ങൾ എടുത്തിരികുന്നത്. കൃഷ്ണ രാജീവ് സ്റ്റൈലിസ്റ്റ് ആയിരിക്കുന്ന ഫോട്ടോഷൂട്ടിൽ താരത്തെ മേക്കപ്പ് ചെയ്തത് സ്രേഷ്ട മേക്കപ്പാണ്. പതക്കം ഡിസൈൻ ജൂവലറിയാണ് താരത്തിന്റെ ആഭരണങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഒന്നിന് ഒന്ന് മികച്ച ഫോട്ടോസാണ് ഹണി റോസ് പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS