‘വിജയ്‌യുടെ മാസ്റ്റർ പ്രൊമോഷൻ ഷൂട്ടിൽ ഗ്ലാമറസായി നടി മാളവിക മോഹനൻ..’ – ഏറ്റെടുത്ത് വിജയ് ആരാധകർ

‘വിജയ്‌യുടെ മാസ്റ്റർ പ്രൊമോഷൻ ഷൂട്ടിൽ ഗ്ലാമറസായി നടി മാളവിക മോഹനൻ..’ – ഏറ്റെടുത്ത് വിജയ് ആരാധകർ

കേരളത്തിൽ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. തമിഴ് നടൻ ഇളയദളപതി നായകനായി എത്തുന്ന മാസ്റ്റർ ഈ മാസം 13-ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ വിവാദങ്ങൾ. എന്നാൽ കേരളത്തിലെ തീയേറ്ററുകൾ ഒന്നും തന്നെ തുറക്കില്ലായെന്ന് ഏകദേശം തീരുമാനമായി കഴിഞ്ഞു.

ഒരു തമിഴ് ചിത്രത്തിലൂടെ വീണ്ടും തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കേണ്ട എന്ന് സിനിമയിലെ എല്ലാ സംഘടനകളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. ഇത് കേരളത്തിലുള്ള വിജയ് ആരാധകരെ ഏറെ രോഷാകുലരാക്കുകയും തീരുമാനം എടുത്ത ആന്റണി പെരുമ്പാവൂരിന്റെ നടൻ ദിലീപിന്റെയും പേജുകളിൽ പൊങ്കാലകൾ ഇടാൻ തുടങ്ങുകയും ചെയ്തു.

എന്തായാലും കേരളത്തിൽ റിലീസ് ഇല്ലെങ്കിലും തമിഴ് നാട്ടിൽ 50% ആളുകളെ ഉൾക്കൊളിച്ച് തീയേറ്ററുകൾ തുറക്കുകയും സിനിമ റിലീസ് ആവുകയും ചെയ്യുകയാണ് 13-ന്. ഇപ്പോഴിതാ മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി അതിലെ താരങ്ങൾ വളരെ തിരക്കുകളിലാണ്. മലയാളി കൂടിയായ മാളവിക മോഹനനാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത്.

മാസ്റ്റർ പ്രൊമോഷൻ ഷൂട്ടിന് വേണ്ടി ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അതിന്റെ ചിത്രങ്ങൾ മാളവിക തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷോർട്ട്സും ടോപ്പും ധരിച്ചാണ് താരം പ്രൊമോഷൻ ഷൂട്ടിൽ എത്തിയിരിക്കുന്നത്. പ്രണിത ഷെട്ടിയാണ് മാളവികയുടെ കോസ്റ്റിയൂം സ്റ്റൈലിസ്റ്റ്. ശ്രേയൻസ് ദുനഗർവാളാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

കരിഷ്മ ബജാജാണ് മേക്കപ്പ് ചെയ്തത്. വിജയ്, മാളവിക എന്നിവർക്ക് പുറമേ വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മക്കൾ സെൽവം വിജയ് സേതുപതി, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ആൻഡ്രിയ, നാസ്സർ, ഗൗരി ജി കിഷൻ അങ്ങനെ തുടങ്ങി ഒരുപാട് പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തീയേറ്ററിൽ ഇറങ്ങാത്തതുകൊണ്ട് തന്നെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് കേരളത്തിലെ സിനിമ പ്രേമികൾ.

CATEGORIES
TAGS