‘ഇത്രയും പ്രായമായില്ലേ!! ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ..’ – പൂർണിമയ്ക്ക് എതിരെ സൈബർ ആക്രമണം

‘ഇത്രയും പ്രായമായില്ലേ!! ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ..’ – പൂർണിമയ്ക്ക് എതിരെ സൈബർ ആക്രമണം

മലയാളത്തിന്റെ താരകുടുംബത്തിലെ മരുമകളായി അറിയപ്പെടുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്ത്. അന്തരിച്ച നടൻ സുകുമാരന്റെ മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയായി താരകുടുംബത്തിലേക്ക് കയറിച്ചെന്ന പൂർണിമ നിരവധി സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ചിട്ടുള്ള താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.

ദിലീപ് നായകനായ വർണകാഴ്ചകൾ എന്ന സിനിമയിലൂടെയാണ് പൂർണിമ നായികയായി അരങ്ങേറുന്നത്. രണ്ടാം ഭാവം, വലിയേട്ടൻ, നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളിൽ, വൈറസ് തുടങ്ങിയ സിനിമകളിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയിലാണ് പൂർണിമ അവസാനമായി ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം.

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായും അവധി ആഘോഷിക്കാൻ കുട്ടികളോടൊപ്പം ഗോവയിൽ പോയിരിക്കുക ആയിരുന്നു പൂർണിമയും ഇന്ദ്രജിത്തും. അവിടെ നിന്നുള്ള ചിത്രങ്ങൾ എല്ലാം തന്നെ പൂർണിമ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ പൂർണിമ ഇന്ന് പോസ്റ്റ് ചെയ്ത കുറെ ഫോട്ടോകൾ ചേർത്തുള്ള വീഡിയോയ്ക്ക് താഴെ ചിലർ മോശം കമന്റുകളുമായി വന്നിരിക്കുകയാണ്.

‘ഗേൾ, ലീവ് യുവർ ലൈഫ്..’ എന്ന ക്യാപ്ഷനോടെയാണ് ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന പോസ്റ്റിലാണ് വൃത്തികെട്ട കമന്റുകളുമായി ചിലർ എത്തിയത്. അതിൽ ഒന്ന്, ‘ഇത്രയും പ്രായമായില്ലേ!! ഇനിയെങ്കിലും മാന്യമായി വസ്ത്രം ധരിച്ചൂടെ.. ഒരു മകളില്ലേ? എന്ന കമന്റാണ് ഒരാൾ ഇട്ടിരുന്നത്. എന്നാൽ കമന്റ് മറുപടി ഒന്നും താരം കൊടുത്തിട്ടില്ല.

കൂടുതൽ പേരും നല്ല കമന്റുകൾ നൽകിയപ്പോഴാണ് ഇത്തരത്തിലുള്ള ചിലർ മോശം കമന്റുകൾ പോസ്റ്റ് ചെയ്ത വ്യക്തിഹത്യ ചെയ്തത്. ഇത്രയും വേണ്ടായിരുന്നു, അമ്മായി മോഡേൺ ആയല്ലോ! തുടങ്ങിയ പരിഹാസം നിറഞ്ഞ കമന്റുകളും അതിൽ പോസ്റ്റിൽ കാണാൻ സാധിക്കും. എന്തായാലും പോസ്റ്റ് പ്രചോദനം നൽകി എന്ന രീതിയിലാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS