‘നമ്മുടെ 96-ലെ ജാനുവല്ലേ ഇത്!! ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ നടി ഗൗരി ജി കിഷൻ..’ – ഫോട്ടോസ് വൈറൽ

‘നമ്മുടെ 96-ലെ ജാനുവല്ലേ ഇത്!! ഒരു തമിഴ് പെൺകുട്ടിയുടെ ലുക്കിൽ നടി ഗൗരി ജി കിഷൻ..’ – ഫോട്ടോസ് വൈറൽ

അഭിനയിച്ച ആദ്യ ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയ ഒരാളാണ് നടി ഗൗരി ജി കിഷൻ. 96 എന്ന തമിഴ് ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് ഗൗരി അഭിനയത്തിലേക്ക് വരുന്നത്. അതിലെ കുട്ടി ജാനുവിനെ അത്ര പെട്ടന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കുകയില്ല. ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രമായിരുന്നു അത്.

മലയാളിയായ ഗൗരി അടൂർ, പത്തനംതിട്ട സ്വദേശിനിയാണ്. മലയാളം അറിയാമെങ്കിലും ഗൗരി പഠിച്ചതും കൂടുതൽ സമയം ചിലവഴിച്ചതും ചെന്നൈയിലാണ്. അങ്ങനെയാണ് 96-ലേക്ക് ഗൗരി എത്തുന്നത്. തുടക്കത്തിൽ തന്നെ വിജയ് സേതുപതിയുടെ തൃഷയുടെയും സിനിമയിൽ തന്നെ ഗൗരിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. തെലുങ്കിലും അതിന്റെ റീമേക്കിൽ ഗൗരി തന്നെയാണ് കുട്ടികാലം അവതരിപ്പിച്ചത്.

മാസ്റ്റർ, കർണൻ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഗൗരി മലയാളത്തിലേക്ക് ആദ്യമായി വരുന്നത് മാർഗംകളി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് സണ്ണി വെയ്‌ന്റെ നായികയായി അനുഗ്രഹീതൻ ആന്റണിയിൽ ഗൗരി അഭിനയിച്ചു. ആമസോൺ പ്രൈമിൽ ഇറങ്ങിയ “പുത്തം പുതു കാലൈ വിടിയാതാ” എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ഗൗരി അവസാനമായി അഭിനയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ ഗൗരി ഇപ്പോഴിതാ തന്റെ പുതിയ നാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. ഒരു തമിഴ് പെൺകുട്ടിയെ പോലെ വസ്ത്രങ്ങൾ ധരിച്ചാണ് ഗൗരി ഷൂട്ട് ചെയ്തിരിക്കുന്നത്. അരുൺ ഉത്തമാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇവൾ ഇൻ മാബിയ വസ്ത്രങ്ങൾ, കീർത്തന എസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ദീക്ഷിത നീക്കമാണ് സ്റ്റൈലിംഗ് ചെയ്തത്.

CATEGORIES
TAGS