‘ഒരേ ദിവസം തിയേറ്ററിലും യൂട്യുബിലും ഹിറ്റ്!! സി.ബി.ഐ 5 റിലീസിന് പിന്നാലെ പുഴു ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

തിയേറ്ററിലും യൂട്യുബിലും ഒരേ ദിവസം തന്നെ തരംഗമായി നിൽക്കാൻ മമ്മൂട്ടി എന്ന നടനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായ സി.ബി.ഐ 5 – ദി ബ്രെയിൻ തിയേറ്ററുകളിൽ ഇന്ന് റിലീസാവുകയും പ്രേക്ഷകരുടെ ഗംഭീര പ്രതികരണം നേടുകയും ചെയ്തിരിക്കുകയാണ്. എസ്.എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ വീണ്ടുമൊരു മാജിക് എന്ന് വേണം വിശേഷിപ്പിക്കാൻ.

ഒരു ഫിലിം സീരിസിലെ അഞ്ചാം ഭാഗം ഇറങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും അത്രത്തോളം ഉണ്ടാവാറുണ്ട്. പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ലഭിച്ചിരിക്കുന്നത്. തിയേറ്ററിൽ സി.ബി.ഐ 5 മികച്ച അഭിപ്രായം നേടിയപ്പോൾ യൂട്യൂബിൽ മറ്റൊരു സർപ്രൈസുമായി മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയിരിക്കുകയാണ്.

നവാഗതയായ രഥീന പി.ടി സംവിധാനം ചെയ്യുന്ന പുഴുവിന്റെ ട്രെയിലറാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി സിനിമയിൽ ഒരു വേറിട്ട റോളിലാണ് അഭിനയിക്കുന്നത്. നടി പാർവതി തിരുവോത്ത് ആണ് നായികയായി അഭിനയിക്കുന്നത്. നെടുമുടി വേണുവും സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആത്മീയ രാജൻ, മാളവിക മേനോൻ, ഇന്ദ്രൻസ്, വാസുദേവ് സജീഷ് മാരാർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

താരത്തെയും ഉള്ളിലെ നടനെയും ഒരുപോലെ നിർത്തുന്ന നടനാണ് മമ്മൂട്ടിയെന്ന് പലരും ട്രെയിലർ വീഡിയോയുടെ താഴെ യൂട്യൂബിൽ കമന്റ് ചെയ്തിട്ടുണ്ട്. നെഗറ്റീവ് റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒ.ടി.ടി റിലീസ് ആണെന്ന് വ്യക്തമായിരുന്നു. സോണി ലിവിലാണ് പുഴു റിലീസ് ചെയ്യുന്നത്.


Posted

in

,

by