‘സൗന്ദര്യത്തിന്റെ അവസാന വാക്കോ!! നീല സാരിയിൽ തിളങ്ങി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറലാകുന്നു
മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 19. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്ന ദിവസമാണ് അന്ന്. ജോർജുകുട്ടിക്കും കുടുംബത്തിനും ഏഴ് വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റം സംഭവിച്ചു? ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എന്നൊക്കെ അറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ദൃശ്യം ഒന്നിൽ അഭിനയിക്കുമ്പോൾ ഉണ്ടായിരുന്നതുപോലെ അല്ല ഇപ്പോൾ പലരും. അവർക്കൊക്കെ വന്ന മാറ്റങ്ങൾ ഇപ്പോൾ പ്രേക്ഷകരെ ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. മോഹൻലാൽ ആദ്യ ഭാഗത്തിൽ തടിയൊക്കെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശരിക്കും മെലിഞ്ഞ് കൂടുതൽ ചെറുപ്പമായി. അതുപോലെ ജോർജുകുട്ടിയുടെ ഇളയമകളായി അഭിനയിച്ച എസ്തറും ആളാകെ മാറി പോയി.
എസ്തേറിന് ഏഴ് വർഷത്തിനുള്ളിൽ സംഭവിച്ച മാറ്റം വളരെ വലുതാണ്. ഇപ്പോൾ ഒരു നായികയായി വരെ അഭിനയിക്കാനുള്ള ലുക്ക് താരത്തിനുണ്ട്. എസ്തേറിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ ദൃശ്യം 2 ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വൈറലായി കൊണ്ടിരിക്കുന്നത്. നീല സാരിയുടുത്ത് കിടിലം ലുക്കിലാണ് താരത്തിനെ ഫോട്ടോയിൽ കാണാൻ സാധിക്കുക.
സുബാഷ് മഹേശ്വർ എടുത്ത ചിത്രങ്ങളാണ് എസ്തർ പോസ്റ്റ് ചെയ്തിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവ് രാഗ് ഡിസൈൻസിന്റെ കോസ്റ്റിയുമാണ് എസ്തർ ഇട്ടിരിക്കുന്നത്. ജോ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് എസ്തേറിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഫോട്ടോസിന് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
View this post on Instagram