‘ഞാൻ പ്രണയത്തിലാണ്!! സൈക്കിൾ, സായാഹ്ന യാത്ര, സൂര്യൻ..’ – ഫോട്ടോസ് പങ്കുവച്ച് നടി എസ്തർ അനിൽ

വളരെ പെട്ടന്ന് തന്നെ സിനിമയിൽ ശ്രദ്ധനേടിയ ഒരു ബാലതാരമാണ് എസ്തർ അനിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട താരമായി എസ്തർ മാറി. പല ബാലതാരങ്ങൾക്കും ലഭിക്കാത്ത ഒരു കിടിലം കഥാപാത്രമായിരുന്നു എസ്തറിന് ലഭിച്ചത്. അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-നാണ് എസ്തർ ജനിച്ചത്.

ഇവാൻ, എറിക്ക് എന്ന പേരിൽ രണ്ട് സഹോദരങ്ങളൂം എസ്തറിനുണ്ട്. ഇതിൽ തന്നെ അനിയൻ എറിക്ക് ചില സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2-വിന്റെ ഷൂട്ടിംഗ് സമയത്താണ് എസ്തർ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ വീണ്ടും നിറഞ്ഞത്. ആദ്യ പാർട്ടിൽ നിന്നുള്ള എസ്തറിനുണ്ടായ മാറ്റമായിരുന്നു ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ചത്.

ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തയാറെടുക്കുകയാണ് എസ്തർ. എസ്തറിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ വൈറലാവുന്നത്. ബൈ സൈക്കിളിൽ ഇരിക്കുന്ന ഫോട്ടോസാണ് താരം പങ്കുവച്ചത്. ഒരു പ്രൊമോഷന്റെ ഭാഗമായിട്ടാണ് എസ്തർ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. “ഞാൻ പ്രണയത്തിലാണ്! സൈക്കിൾ, സായാഹ്ന യാത്ര, സൂര്യൻ, എല്ലാം തികഞ്ഞ സംയോജനമാണ്..”, എസ്തർ ഫോട്ടോയോടൊപ്പം കുറിച്ചു.

ദൃശ്യം 2 ഇറങ്ങിയതോടെ പാൻ ഇന്ത്യ ലെവലിലേക്ക് എസ്തർ അറിയപ്പെടുകയും ചെയ്തു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എസ്തർ ചെയ്ത ഒരു ഫോട്ടോഷൂട്ടിന് ഒരു ടെലിവിഷൻ പരിപാടിയിൽ കളിയാക്കി എപ്പിസോഡ് വന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ താരം അതിന് എതിരെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. മോഡേൺ, ഗ്ലാമറസ് വേഷങ്ങൾ ധരിക്കുന്ന ഒരാളാണ് എസ്തർ. തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്ന് എസ്തർ അന്ന് മറുപടി കൊടുത്തിരുന്നു.

View this post on Instagram

A post shared by Esther Anil (@_estheranil)

CATEGORIES
TAGS