‘ജന്മദിനത്തിൽ സുഹൃത്തുക്കൾ കൊടുത്ത സർപ്രൈസ് കണ്ട് ആര്യ തന്നെ ഞെട്ടി..’ – വീഡിയോ കാണാം

നടിയും അവതാരകയുമായ ആര്യ ബഡായ് തന്റെ 31 ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ജന്മദിനത്തിൽ കൂട്ടുകാർ ആര്യയ്ക്ക് നൽകിയ സർപ്രൈസ് കണ്ട് താരം തന്നെ ഞെട്ടിയിരിക്കുകയാണ്. അർദ്ധരാത്രിയിൽ ആര്യയുടെ സുഹൃത്തുക്കൾ വീട് മുഴുവനും അലങ്കരിച്ച് തന്റെ റൂമിലേക്ക് കയറി വരുമ്പോൾ ആര്യ ആകെ ഞെട്ടിപ്പോവുകയാണ് ചെയ്തത്.

ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ ആര്യയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. ‘അത് പോലെ.. എനിക്ക് 31 വയസ്സ് തികഞ്ഞു. കൂടാതെ, അതിശയകരമായ എന്റെ കുടുംബം എന്നെ സന്തോഷിപ്പിക്കാനും കേക്ക് നൽകാനും എല്ലാം നല്ലതാക്കാനും എന്നെ അത്ഭുതപ്പെടുത്താൻ തീരുമാനിച്ചത് എങ്ങനെയെന്ന് ഇവിടെ കാണാം.

എന്റെ പ്രിയപ്പെട്ടവരേ.. നിങ്ങളാണ് എന്റെ ലോകം അർത്ഥമാക്കുന്നത്. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി..’, ആര്യ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നടിമാരായ മീര നന്ദൻ, അർച്ചന സുശീലൻ, ശിവദാ, ശാലു കുര്യൻ, തിങ്കൾ ഭാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് കമ്മന്റ് ഇട്ടിട്ടുണ്ട്. 12 വർഷത്തോളമായി ആര്യ അഭിനയ രംഗത്തുണ്ട്.

മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് തിരിയുകയും പിന്നീട് അവതാരകയായും എല്ലാം ആര്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിൽ ആര്യയും ഒരു മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു. ഉറിയടി എന്ന സിനിമയാണ് ആര്യ അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയത്. മേപ്പടിയാൻ ആണ് ഇനി ഇറങ്ങാനുള്ള ചിത്രം.

CATEGORIES
TAGS