‘ഒടിയനുശേഷം മോഹൻലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു..’ – ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രം

‘ഒടിയനുശേഷം മോഹൻലാലും വി.എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു..’ – ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രം

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു വി.എ ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രം. ഒരു സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒടിയൻ സിനിമയായിരിക്കും. രണ്ട് കാലഘട്ടങ്ങൾ ചെയ്യാൻ വേണ്ടി തന്റെ ശരീരഭാരം കുറച്ചിരുന്നു മോഹൻലാൽ.

സിനിമയ്ക്ക് മികച്ച അഭിപ്രായം ആയിരുന്നില്ല പ്രേക്ഷകരിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ അത്യാവശ്യം കളക്ഷൻ നേടുകയും ചെയ്തിരുന്നു ഒടിയൻ. ഒടിയനു ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുകയാണ്. ‘മിഷൻ കൊങ്കൺ’ എന്ന സിനിമയ്ക്ക് ഇട്ടിരിക്കുന്ന പേര്.

സിനിമയിൽ ബോളിവുഡ് നടൻ രൺദീപ് ഹൂഡയും മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ അഭിനയിക്കും. ഹിന്ദിയിലും അതുപോലെ സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുമിച്ച് ചിത്രം റിലീസ് ആകും. ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ. മാപ്പിള ഖലാസികളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.

ടി.ഡി രാമകൃഷ്ണൻ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഷെയിൻ നിഗം നായകനായ ഓള് എന്ന സിനിമയുടെ തിരകഥ എഴുതിയിരുന്നത് ടി.ഡി രാമകൃഷ്ണനായിരുന്നു. ശ്രീകുമാറിന്റെ സംവിധാനം കൂടിയാകുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ഒരു അടാർ ഐറ്റം തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.

CATEGORIES
TAGS