‘ഫിലിം ക്രിട്ടിക്‌സ് അവാർഡ്; പൃഥ്വിയും ബിജു മേനോനും മികച്ച നടന്മാർ..’ – സുരഭിയും സംയുക്തയും മികച്ച നടിമാർ

‘ഫിലിം ക്രിട്ടിക്‌സ് അവാർഡ്; പൃഥ്വിയും ബിജു മേനോനും മികച്ച നടന്മാർ..’ – സുരഭിയും സംയുക്തയും മികച്ച നടിമാർ

2020-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഏറ്റവും മികച്ച ചിത്രമായി പ്രഖ്യാപിച്ചു. മികച്ച നടനും നടിക്കുമുള്ള അവാർഡുകൾ ഈ തവണ രണ്ട് പേർ വീതം പങ്കിട്ടു. പൃഥ്‌വിരാജ്, ബിജു മേനോൻ എന്നിവർ മികച്ച നടന്മാരായി തിരഞ്ഞെടുത്തപ്പോൾ മികച്ച നടിമാരായി സുരഭി ലക്ഷ്മിയും സംയുക്ത മേനോനും അർഹയായി.

അയ്യപ്പനും കോശിയിലെ പ്രകടനത്തിനാണ് ബിജു മേനോനും പൃഥ്വിയും അവാർഡിന് അർഹരായത്. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മിക്ക് ജ്വാലമുഖി എന്ന എന്ന സിനിമയ്ക്കും സംയുക്തയ്ക്ക് വുൾഫ്, ആണും പെണ്ണും എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. ‘എന്നിവർ’ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി.

സിനിമയിലെ സമഗ്ര സംഭാവനകൾക്കുള്ള ചലച്ചിത്ര രത്‌ന പുരസ്‌കാരം കെ.ജി ജോർജിന് നൽകി ആദരിച്ചു. മാമുക്കോയ, സായികുമാർ, ബിന്ദു പണിക്കർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭ പുരസ്കാരവും നൽകി ആദരിച്ചു. അയ്യപ്പനും കോശിയുടെയും തിരക്കഥ എഴുതിയ അന്തരിച്ച സച്ചി മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും നേടി. ജയസൂര്യ നായകനായ വെള്ളമാണ് രണ്ടാമത്തെ മികച്ച ചിത്രം.

അത് സംവിധാനം ചെയ്ത പ്രജീഷ് സെൻ രണ്ടാമത്തെ മികച്ച സംവിധായകനുമായി. സുധീഷ് സഹനടനായി തിരഞ്ഞെടുപ്പോൾ മമിത ബൈജു സഹനടിയായി. സിദ്ധാർഥ്, കൃഷ്ണശ്രീ എന്നിവരാണ് മികച്ച ബാലതാരങ്ങളായി തിരഞ്ഞെടുത്തത്. മികച്ച സംഗീത സംവിധായകൻ – എം ജയചന്ദ്രൻ, മികച്ച ഗായകൻ – പി.കെ സുനിൽകുമാർ, മികച്ച ഗായിക – കെ.എസ് ചിത്ര.

ട്രാൻസിലെ മനോഹരമായ ദൃശ്യമികവിന് അമൽ നീരദ് മികച്ച ഛായാഗ്രാഹകനായി. അതെ ചിത്രത്തിന് റസൂൽ പൂക്കുട്ടിക്ക് മികച്ച ശബ്ദലേഖകനുള്ള അവാർഡ് ലഭിച്ചു. സൂഫിയും സുജാതയുമാണ് ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്തത്. ആനന്ദ് റോഷനെയും അഫ്‌സാന ലക്ഷ്മിയെ മികച്ച പുതുമുഖ പ്രതിഭകളായി തിരഞ്ഞെടുത്തു. ജ്വാലമുഖി എന്ന സിനിമയ്ക്ക് പ്രതേക ജൂറി പരാമർശത്തിന് അർഹമായി.

CATEGORIES
TAGS